കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

Share
കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

ഗുവാഹത്തി: അസമിലെ കാസിരംഗയിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്. പരിക്കേറ്റവരിൽ നിരവധി പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

കാസിരംഗയ്ക്ക് സമീപത്തെ രംഗാജാനിലായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ബൊകാഖട്ടിൽ നിന്ന് നാഗോണിലേക്ക് പോവുകയായിരുന്ന ട്രാവലറാണ് ട്രക്കുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂര്‍ണമായി തകർന്നു. നിരവധി പേർ വാഹനത്തിനുള്ളിൽ കുടുങ്ങി.

ട്രാവലറിന്‍റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ദേശീയപാത 715ലാണ് അപകടമുണ്ടായത്. അപകടത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അതീവ ദുഃഖം രേഖപ്പെടുത്തി. "ഇപ്പോൾ ഞങ്ങളുടെ പ്രഥമ പരിഗണന പരിക്കേറ്റവർക്ക് കാലതാമസമില്ലാതെ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഉറ്റവരെ നഷ്ടപ്പെട്ട് ദുഃഖാർത്തരായ കുടുംബങ്ങൾക്ക് മനഃശക്തി ലഭിക്കുന്നതിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

കൂട്ടിയിടിയുടെ ആഘാതത്തിൽ മിനിബസിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ നിരവധി യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. അപകടസ്ഥലത്തേക്ക് കുതിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുടുങ്ങി കിടന്നവരെ പുറത്തെടുക്കുകയായിരുന്നു.

പരിക്കേറ്റവരെ കൊഹോറ മോഡൽ ആശുപത്രിയിലേക്ക് വൈദ്യചികിത്സയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്.

Read more

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

സാൻ ഫ്രാൻസിസ്കോ: എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിന് കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റി

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്ക് പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നാണ് സർക്കാരിൻ്റെ

പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി. നിലവിലുള്ള കരാർ ഒന്നര കൊല്ലം ബാക്കിനി