പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

Share
പരിശീലകൻ മൈക്കൽ കാരിക്കിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി. നിലവിലുള്ള കരാർ ഒന്നര കൊല്ലം ബാക്കിനിൽക്കേയാണ് മോശം പ്രകടനങ്ങൾ കാരണം കാരിക്കിനെ പുറത്താക്കിയത്. അർജന്റീനക്കാരനായ പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ പകരക്കാരനാവുമെന്ന് സൂചന.

നിലവിലുള്ള രണ്ടുവർഷ കരാർ പൂർത്തിയാവാൻ ഒന്നര വർഷം ബാക്കിനിൽക്കേയാണ് കാരിക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കുന്നത്. ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കവുമായി പതിനെട്ടാം സ്ഥാനത്ത് റെലഗേഷൻ സോണിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലീഗിൽ അവസാന പത്ത് മത്സരങ്ങളിൽ കാരിക്കിന് കീഴിൽ ജയിക്കാനായത് ഒറ്റത്തവണ മാത്രമാണ് എന്നതും പുറത്താക്കലിന് വേഗത കൂട്ടി.

റൂബൻ അമോറിമിന് പകരക്കാരനായി 2025-26 സീസണിൽ ഇടക്കാല പരിശീലകനായി ചുമതലയേറ്റ കാരിക്കിന് കീഴിൽ, 17 മത്സരങ്ങളിൽ 12 വിജയത്തോടെ ടീം വൻ കുതിപ്പ് നടത്തി പ്രീമിയർ ലീഗിൽ മൂന്നാമതെത്തിയതിനെ തുടർന്ന് സ്ഥിരം പരിശീലകനാക്കുകയായിരുന്നു. എന്നാൽ പുതിയ സീസണിൽ തീർത്തും ദാരുണമായിരുന്നു പ്രകടനം.

ക്ലബ്ബിന്റെ മുന്നോട്ടുള്ള പാതയിൽ ഒരു മാറ്റം അനിവാര്യമാണെന്നും കാരിക്ക് ഒരു കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ക്ലബിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, ക്ലബ്ബിന്റെ ഇതിഹാസങ്ങളിലൊരാൾ എന്ന നിലയിൽ കാരിക്ക് തുടർന്നും ക്ലബ്ബിനൊപ്പമുണ്ടാകുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക കുറിപ്പിൽ പങ്കുവെച്ചു.

പകരക്കാരനാവുമെന്ന് കരുതുന്ന പോച്ചട്ടിനോ മുൻകാലങ്ങളിൽ ടോട്ടനം, ചെൽസി ടീമുകളെ പ്രീമിയർ ലീഗിലും പിഎസ്ജിയെ ഫ്രഞ്ച് ലീഗിലും പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിൽ യുഎസ് ദേശീയ ടീമിന്റെ പരിശീലകനാണ്. വിഖ്യാത പരിശീലകൻ അലക്സ് ഫെർഗൂസന് ശേഷം ക്ലബ്ബിന്റെ എട്ടാമത്തെ സ്ഥിരം പരിശീലകനാകും പോച്ചട്ടിനോ സ്ഥാനമേറ്റെടുക്കുമ്പോൾ. ചുരുങ്ങിയ കാലം കൊണ്ട് മാഞ്ചസ്റ്ററിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ പുതിയ പരിശീലകന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more

യോഗ്യതാ വിവാദം കൊടുമ്പിരി; ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റിന് പടിയിറക്കം

ജക്കാര്‍ത്ത: ഹൈസ്‌കൂള്‍ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ വൈസ് പ്രസിഡന്റ് ഗിബ്രാണ്‍ രാകാ

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രാജിവച്ചു; കോലെറ്റ് ക്രെസിന് പകരം ചുമതല

വാഷിങ്ടൺ: ചാരവിവാദത്തിന് പിന്നാലെ യുഎസിലെ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങ്ങ്

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ഓർമകൾ പങ്കുവച്ച് സോണിയ; ‘ബിലോങ്ങിങ്’ ചർച്ചയാകുന്നു

ന്യൂഡൽഹി: ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലെ രസകരവും വ്യക്തിപരവുമായ അനുഭവങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. Belonging: A Journey of Love