അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്‍റെ വീട് ഞാന്‍ വാങ്ങി; അനുഭവങ്ങൾ തുറന്നുപറഞ്ഞ്: രഞ്ജു രഞ്ജിമാർ

Share
അന്ന് രണ്ട് രൂപ തന്ന് ലൈംഗികമായി ചൂഷണം ചെയ്തയാളുടെ 40 ലക്ഷത്തിന്‍റെ വീട് ഞാന്‍ വാങ്ങി;  അനുഭവങ്ങൾ  തുറന്നുപറഞ്ഞ്: രഞ്ജു രഞ്ജിമാർ
Renju-Renjimar-Shares-the-Bitter-experiences-in-her-career

കഷ്ടപ്പാടുകളും ദാരിദ്ര്യവും പട്ടിണിയും  നിറഞ്ഞ പോയകാലത്തെ ജീവിതത്തെ കുറിച്ചും പിന്നീട് നേടിയെടുത്ത നേട്ടങ്ങളെ  കുറിച്ചും  തുറന്നു പറഞ്ഞിരിക്കയാണ്  പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്ജെന്‍ഡര്‍ എന്ന നിലയില്‍ ധാരാളം അവഗണനകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ട്രാൻസ്ജെൻഡർ എന്ന സ്വത്വം വെളിപ്പെടുത്തി പോരാടി നേടിയതാണ് ഇന്ന് കാണുന്നതെല്ലാമെന്ന് രഞ്ജു പറയുന്നു.വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹം ഉണ്ടായിട്ടും ജീവിത സാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന്‍റെ തൊട്ടടുത്ത ദിവസം മുതല്‍ ഇഷ്ടികക്കളത്തില്‍ ജോലിക്ക് പോയ നിര്‍ഭാഗ്യവാനായ വ്യക്തിയാണ് ഞാന്‍. ശരീരം ഒരു പുരുഷന്‍റേതും മനസ്സ് സ്ത്രീയുടേയും ആയതുകൊണ്ട് സമൂഹം അതൊരു വൈകല്യമായി കണക്കാക്കി. വൈവിധ്യമായി പരിഗണിക്കാന്‍ ആരും തയ്യാറായില്ല. ഇഷ്ടിക ചുമന്ന് ആഴ്ചയില്‍ കിട്ടുന്ന 270 രൂപ വീട്ടില്‍ കൊടുക്കുമ്പോള്‍ ഉള്ള സന്തോഷം വളരെ വലുതാണ്. എന്നാല്‍ ആഗ്രഹിച്ച രീതിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല എന്ന വിഷമം ഇന്നും മനസ്സിലുണ്ട്' - രഞ്ജു പറഞ്ഞു. ഒരു മാധ്യമത്തിന് മുമ്പിലാണ് രഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. ആണ്- പെണ്ണ് എന്ന വേര്‍തിരിവില്‍ നിന്നും മാറിനിന്ന് ജീവിക്കേണ്ടി വന്നപ്പോളും തന്‍റെ അമ്മ മാത്രമാണ് പ്രചോദനം നല്‍കി കൂടെ നിന്നതെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിനാല് വർഷങ്ങൾക്ക് മുന്‍പ് എറണാകുളത്തെ ഒരു അഭിഭാഷകന്റെ വീട്ടിലേക്ക് ജോലിക്കെന്ന് പറഞ്ഞ് എന്നെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു. ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത് മറ്റ് പല ജോലികളും എനിക്കുണ്ടായിരുന്നു എന്ന്. അവിടുന്ന രക്ഷപെട്ടുള്ള ഓട്ടത്തിനിടെയാണ് ട്രാൻസ്ജെന്‍ഡർ കമ്മ്യൂണിറ്റിയിലെ പലരെയും പരിചയപ്പെടാൻ കഴിഞ്ഞത്. രണ്ട് രൂപയുടെ സോഡ കുടിച്ച് ഒരു ദിവസം തള്ളി നീക്കിയ ഞാന്‍ ഇന്ന് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറാണ്. മറ്റൊരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി. മലയാള സിനിമയ്ക്ക് പുറമെ ബോളിവുഡിലും താരങ്ങള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാനുള്ള അവസരം ലഭിച്ചു.

ഒരു സിനിമാസെറ്റിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ എനിക്കുണ്ടായിട്ടുണ്ട്. അന്ന് ഞാൻ അതിന് കാരണക്കാരനായ ആളോട് പറഞ്ഞു, നാളെ ഈ സിനിമാമേഖല എന്റെ പിന്നിൽ ക്യൂ നിൽക്കും, അന്ന് നിങ്ങളീ ഫീൽഡിൽ ഉണ്ടാകില്ല എന്ന്. ദൈവനിശ്ചയമായിരിക്കാം അയാളിന്ന് ഈ ഫീൽഡിൽ ഇല്ല, ഞാൻ ആണെങ്കിൽ മേക്കപ്പ് മേഖലയിൽ കഴിവുകൾ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

''ചോദ്യ പേപ്പർ വാങ്ങാൻ രണ്ട് രൂപ എന്റെ കയ്യിൽ ഇല്ലാത്ത ഒരു സാഹചര്യം. അന്ന്  രണ്ട് രൂപ തന്ന് എന്നെ ലൈംഗികമായി ചൂഷണം ചെയ്തയാളുടെ വീട് നാൽപ്പത് ലക്ഷത്തിന് ഞാൻ വാങ്ങി. ഇതൊന്നും ഞാൻ വിചാരിച്ചിരുന്നതല്ല. എല്ലാം സംഭവിച്ചതാണ്. ഇനിയും ജീവിതം മുന്നോട്ടുപേകേണ്ടതുണ്ട്. കൂടുതൽ കരുത്താർജിക്കേണ്ടിയിരിക്കുന്നു''-രഞ്ജു പറഞ്ഞു. 600 രൂപയ്ക്ക് ലൈന്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. ആ കെട്ടിടത്തിന്‍റെ ഉടമ ഇന്ന് എന്‍റെ കാര്‍ ഡ്രൈവറാണ്. ഇതൊന്നും ഞാന്‍ പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ലോകത്തില്‍ ആര്‍ക്കും മറ്റുള്ളവരെ കളിയാക്കാനും കുറ്റപ്പെടുത്താനും അവകാശമില്ല. വെറും ആറടി മണ്ണിന് അപ്പുറത്തേക്ക് നമുക്ക് ഒന്നിനും അവകാശമില്ല. ജീവിതത്തില്‍ ഇനിയും മുമ്പോട്ട് പോകേണ്ടതുണ്ട്' - രഞ്ജു രഞ്ജിമാര്‍ വിശദമാക്കി.

Read more

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനൽ ഇളകി; പുറത്തേക്ക് തെറിച്ച് യാത്രികൻ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനൽ ഇളകി; പുറത്തേക്ക് തെറിച്ച് യാത്രികൻ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തെസ്സലോനികി: ആകാശത്ത് പറന്നുയർന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപ്പാളി തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരന് അത്ഭുത രക്ഷപ്പെടൽ. സഹയാത്രികരു

മഹലിംഗം മായുന്നു! അമർനാഥ് യാത്ര തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ബാബ ബർഫനി 90 ശതമാനവും അപ്രത്യക്ഷമായി!

മഹലിംഗം മായുന്നു! അമർനാഥ് യാത്ര തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ബാബ ബർഫനി 90 ശതമാനവും അപ്രത്യക്ഷമായി!

ശ്രീനഗർ: ഈ വർഷത്തെ അമർനാഥ് തീർഥാടനം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും ഗുഹാക്ഷേത്രത്തിലെ പ്രശസ്തമായ ഹിമലിംഗം ‘ബാബ ബർഫനി’ 90 ശതമാനത്തിലേ

രാത്രിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; കേരളം മുഴുവൻ യെല്ലോ അലേർട്ടിൽ, വടക്കൻ ജില്ലകളിൽ മുൻകരുതൽ

രാത്രിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; കേരളം മുഴുവൻ യെല്ലോ അലേർട്ടിൽ, വടക്കൻ ജില്ലകളിൽ മുൻകരുതൽ

സംസ്ഥാനത്ത് ഇന്ന് രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറി