പലഹാരപ്പൊതിയെന്നു പറഞ്ഞ് ഗൾഫ് യാത്രക്കാരന്റെ കയ്യിൽ കൊടുത്തത് കഞ്ചാവ്!

പലഹാരപ്പൊതിയെന്നു പറഞ്ഞ്  ഗൾഫ് യാത്രക്കാരന്റെ കയ്യിൽ കൊടുത്തത് കഞ്ചാവ്!
69198661

തിരൂരങ്ങാടി ∙ ഗൾഫിലേക്കു പോകുന്ന യുവാവിന്റെ കയ്യിൽ സുഹൃത്തിനു നൽകാനായി ബന്ധു ഏൽപ്പിച്ചത് കഞ്ചാവടങ്ങിയ പലഹാരപ്പൊതി. . തെയ്യാല കല്ലത്താണി സ്വദേശി കക്കോടി ആബിദിനെയാണ്  ചതിക്കാൻ ശ്രമിച്ചത്. തലനാരിഴയ്ക്കാണു ആബിദ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിലേക്കു യാത്രപുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് ഭാര്യയുടെ ബന്ധു ചിപ്സിന്റെ പൊതി ആബിദിനെ ഏൽപ്പിച്ചത്.

സുഹൃത്ത് ഖത്തറിലെ മുറിയിൽ എത്തി വാങ്ങുമെന്നും പറഞ്ഞിരുന്നു. കുറഞ്ഞ അളവിൽ ചിപ്സ് കൊടുത്തയയ്ക്കുന്നതിൽ സംശയം തോന്നി പൊട്ടിച്ചുനോക്കിയപ്പോഴാണ് പൊതിക്കുള്ളിൽ കഞ്ചാവ് കണ്ടെത്തിയത്.

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് താനൂർ പൊലീസെത്തി കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പൊതി ഏൽപ്പിച്ചയാൾ തിരൂർ പൊലീസ് ലൈനിലെ പൊതുശ്മശാനത്തിന് അടുത്തുള്ള ആളാണെന്നു ബന്ധു പറഞ്ഞു. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

ഏതാനും മാസം മുൻപ് താനാളൂർ, വളാഞ്ചേരി ഭാഗങ്ങളിലെ യുവാക്കൾ മുഖേന വിദേശ രാജ്യങ്ങളിലേക്ക് ലഹരിവസ്തുക്കളും സ്വർണവും കടത്തുന്ന സംഘത്തിന്റെ വലയിൽപെട്ട് പിടിയിലായിരുന്നു. അന്വേഷണം ആരംഭിച്ചതായി താനൂർ പൊലീസ് പറഞ്ഞു.

Read more

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

മധുര വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പദവി

ന്യൂഡൽഹി: തമിഴ്നാട്ടിലെ മധുര വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി ഉയർത്താനും ജൽ ജീവൻ മിഷൻ 2028 വരെ നീട്ടാനും പ്രധാനമന്ത്രി നരേന്ദ്