ലോക്ക് ഡൗൺ കാലത്ത് മലപ്പുറത്ത് ഓൺലൈൻ കല്യാണം; കല്യാണത്തിൽ പങ്കെടുത്തത് നൂറിലധികം പേർ

Share

കൊവിഡ് ഭീതിയിൽ നിശ്ച്ചയിച്ചുറപ്പിച്ച  കല്യാണങ്ങളെല്ലാം  മാറ്റിവെച്ച്  ലോകം മുഴുവൻ ലോക്ക് ഡൗണിൽ  വീടുകളിൽ തന്നെ തുടരുകയാണ് ഈസമയത്തും  നിയമങ്ങൾ അനുസരിച്ചു കൊണ്ട് തന്നെ വിവാഹം കെങ്കേമമാക്കാൻ വഴി പറഞ്ഞു തരുകയാണ് മലപ്പുറം വേങ്ങരയിൽ നടന്ന ഓൺലൈൻ കല്യാണം.

മലപ്പുറം വേങ്ങര മച്ചിങ്ങൽ ഫിറോസും മുഫീദയുമാണ് ഇത്തരത്തിൽ വിവാഹിതരായത്. തങ്ങളുടെ ജീവതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തത്തിന് പ്രിയപ്പെട്ടവരെ സാക്ഷിയാക്കണമെന്ന നിർബന്ധമുണ്ടായിരുന്നു ഇരുവർക്കും. വരനും വീട്ടുകാരുമുൾപ്പെടെ ആറു പേർക്കൊപ്പം നൂറിലധികം പേരാണ് ഈ ഓൺലൈൻ വിവാഹത്തിൽ പങ്കെടുത്തത്.

കല്യാണത്തിനായി ക്ഷണം പൂർത്തിയാക്കി ഓഡിറ്റോറിയമടക്കം ബുക്ക് ചെയ്ത ശേഷമാണ് കൊവിഡ് ഭീതിയും നിയന്ത്രണങ്ങളും മൂലം വിവാഹം വിചാരിച്ച രീതിയിൽ നടത്താൻ പറ്റാതെ വന്നത്. ഒടുവിൽ വീട്ടുക്കാർ മാത്രമായി ഒതുങ്ങി പോകാവുന്ന ഈ ചടങ്ങിനെ നിരവധി പേർക്ക് ഒരേസമയം വീഡിയോ മീറ്റിംഗ് സാധ്യമാവുന്ന ഓൺലൈൻ ആപ്ലിക്കേഷന്റെ സഹായത്തോടെ നടത്തുകയായിരുന്നു. ശാരീരിക അകലം പാലിച്ചു കൊണ്ട് തന്നെയാണ് ചടങ്ങുകളിൽ പങ്കെടുത്തവർ നിന്നത്.

Read more

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ഭൂകമ്പം വന്നാലും ഉറങ്ങുമോ? ജപ്പാനിൽ ഉറക്കത്തിന് 13.76 ലക്ഷം രൂപ സമ്മാനം

ടോക്കിയോ: നല്ല ഉറക്കമാണ് നിങ്ങളുടെ പ്രത്യേക കഴിവെങ്കിൽ, ജപ്പാനിൽ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം. സുഖമായി ഉറങ്ങുന്നവരെ കണ്

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നാളെ നടക്കുന്ന പ്രിയദർശിനി പദ്ധതിയിൽ സാരി വിതരണം പരിപാടിയിൽ ഇല്ലെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. ആഘോഷപരിപാടി മാത്രം നടത്താനാ