കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി'; അനശ്വരയ്ക്ക് പിന്തുണയുമായി താരങ്ങൾ
വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി മലയാളനായികമാർ. റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി ഗായിക ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ഗ്രേസ് ആന്റണി, നിമിഷ സജയൻ എന്നിവരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
https://www.instagram.com/p/CFKNGqRp0SH/?utm_source=ig_web_copy_link https://www.instagram.com/p/CFJB4wUjySi/?utm_source=ig_web_copy_link https://www.instagram.com/p/CFJb8cGAOQS/?utm_source=ig_web_copy_link
സൈബർ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കൽ മുന്നോട്ട് വച്ച ഞങ്ങൾക്കും കാലുകളുണ്ട്(Yes We Have Legs) എന്ന ക്യാമ്പയിന് ഏറ്റെടുത്ത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചും, വയറ്‍ കാണുന്ന വസ്ത്രം ധരിച്ചുള്ളതുമായ തങ്ങളുടെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്ക് മലയാളത്തിലെ ഒരുകൂട്ടം യുവനടിമാർ മറുപടി നൽകിയത്.
https://www.instagram.com/p/CFJYs6HpGYJ/?utm_source=ig_web_copy_link https://www.instagram.com/p/CFJabw3HC1O/?utm_source=ig_web_copy_link https://www.instagram.com/p/CFJTsePHE6l/?utm_source=ig_web_copy_link
ഇപ്പോൾ ഈ ക്യാമ്പയിൻ സോഷ്യൽമീഡിയയാകെ വൈറലായിക്കൊണ്ടിരിക്കയാണ്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര പങ്കുവച്ച ചിത്രത്തിന് താഴെ അസഭ്യവര്‍ഷവുമായാണ് മലയാളികളെത്തിയത്. ഇറക്കം കുറഞ്ഞ ട്രൗസറും ഓഫ് ഷോള്‍ഡര്‍ ടോപ്പുമായിരുന്നു ചിത്രത്തിലെ അനശ്വരയുടെ വേഷം.എന്നാല്‍ തന്നെ മോശം വാക്കുകള്‍ പറഞ്ഞവരുടെ വായടപ്പിക്കുന്ന മറുപടിയാണ് അനശ്വര നല്‍കിയത്. അതേ വസ്ത്രം ധരിച്ചുള്ള ചിത്രം പങ്കുവച്ച് '' ഞാന്‍ എന്തു ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ക്ക് വിഷമം വേണ്ട, എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ അതോര്‍ത്ത് വിഷമിക്കൂ'' എന്നായിരുന്നു സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള അനശ്വരയുടെ മറുപടി.
https://www.instagram.com/p/CFJVc6FnP4C/?utm_source=ig_web_copy_link https://www.instagram.com/p/CFKTeJZgM-t/?utm_source=ig_web_copy_link https://www.facebook.com/AnupamaParameswaranOnline/posts/2786250968364733 https://www.instagram.com/p/CFKVxe9pYmN/?utm_source=ig_web_copy_link