39.84 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്ത് നടത്താൻ ശ്രമം; കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ മലയാളി യുവാവ് പിടിയിലായി

39.84 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്ത് നടത്താൻ  ശ്രമം; കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ മലയാളി യുവാവ് പിടിയിലായി
handcuff-gold

കോയമ്പത്തൂര്‍: കോഫി മേക്കര്‍ മെഷീനില്‍ കടത്താന്‍ ശ്രമിച്ച 39.84 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലയാളി യുവാവ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഷാര്‍ജയില്‍ നിന്നും കോയമ്പത്തൂരിലേക്ക് വന്ന എയര്‍ അറേബ്യ വിമാനത്തിലാണ്  ഇലക്ട്രാണിക് ഉപകരണങ്ങളോടൊപ്പം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് സ്വദേശിയായ ജംഷീദാണ് പിടിയിലായത്.

ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഇയാളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടയില്‍ കോഫി മെഷീന്‍ കണ്ടെത്തുകയും അതിൽ സംശയം തോന്നിയപ്പോൾ തിങ്കളാഴ്ച നടത്തിയ വിശദമായ പരിശോധന നടത്തുകയും, ആ വിദഗ്‌ധ  പരിശോധനയിൽ മെഷീന്റെ ഉള്ളിലെ വെള്ളം തിളപ്പിക്കുന്ന കപ്പിനുള്ളിലായി കട്ടിയില്ലാത്ത സിലിണ്ടറുകള്‍ക്കുള്ളില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്

Read more

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി സ്ഫോടനം: ഉമർ നബിയുടെ സഹായി ആമിർ റഷീദ് അലി പിടിയിൽ

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. സ്ഫോടനം നടത്തിയ ഡോക്ടർ ഉമർ നബിയുടെ സഹായി പിടിയിൽ. ജമ്മുകശ്മീർ സ്വദേശി ആമിർ റഷീ