ഷാര്‍ജയില്‍ മൂവാറ്റുപുഴ സ്വദേശിനിയായ ഡോക്ടര്‍ അന്തരിച്ചു

ഷാര്‍ജയില്‍ മൂവാറ്റുപുഴ സ്വദേശിനിയായ ഡോക്ടര്‍ അന്തരിച്ചു
New Project (5)

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയിലെ കോളേജ് ഓഫ് ഡെന്റല്‍ മെഡിസിനില്‍ ഡോക്ടറായ ഷെര്‍മിന്‍ ഹാഷിം അബ്ദുല്‍ കരീം ആണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിനിയാണ്.

ദുബായ് റാഷിദ് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദന്‍ ഡോ. ഹാഷിര്‍ ഹസന്‍ ആണ് ഭര്‍ത്താവ്. മംഗളൂരു യേനപോയ ഡെന്റല്‍ കോളേജിലെ 1998 ബാച്ച് വിദ്യാര്‍ഥിനിയായിരുന്നു. മണിപ്പാല്‍ കെ.എം.സി. ആശുപത്രിയില്‍നിന്ന് എം.ഡി.എസ്. നേടി.

അഫ്രീന്‍, സാറ, അമന്‍ എന്നിവര്‍ മക്കളാണ്. വര്‍ഷങ്ങളായി ഷാര്‍ജയിലാണ് താമസം. സംസ്‌കാരം നാട്ടില്‍.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു