ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

Share

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്വല്ലാണ് മരിച്ചത്. 31 വയസായിരുന്നു. ഇസ്രയേലിൽ ജോലി തേടി പോയതാണ് നിബിൻ.

കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിന്റെ മകനാണ് നിബിൻ. രണ്ട് മാസം മുമ്പാണ് നിബിൻ ഇസ്രയേലിലേക്ക് പോയത്.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്ത്വച്ചാണ് ആക്രമണം നടന്നത്. നിബിനൊപ്പമുണ്ടായിരുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരുക്കേറ്റ മലയാളികൾ.

നിബിന്റെ മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ നാല് ദിവസം എടുക്കുമെന്നാണ് റിപ്പോർട്ട്. നിബിന്റെ സഹോദരൻ നിവിനും ഇസ്രയേലിലാണ്

Read more

ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്ത്

ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്ത്

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാ

ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

ദുൽക്കർ മുസ്ലീമെന്ന് അറിയാതെയാണോ നിങ്ങൾ അവതാരകനാക്കിയത്? ദിയ കൃഷ്ണയോട് ലാലി

ഫോർട്ട് കൊച്ചിയിൽ അധികവും മുസ്ലീങ്ങളാണെന്നും കേരളം അപകടകരമായ അവസ്ഥയിലാണെന്നുമുള്ള ഉത്തരേന്ത്യൻ വ്ലോഗറുടെ വിദ്വേഷ പരാമർശത്തെ പിന്തു

'ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിങ്ങള്‍'; വിവാദ വീഡിയോയിലെ കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

'ഫോർട്ട് കൊച്ചി നിറയെ മുസ്‌ലിങ്ങള്‍'; വിവാദ വീഡിയോയിലെ കമന്റില്‍ വിശദീകരണവുമായി ദിയ കൃഷ്ണ

കൊച്ചി: ഉത്തരേന്ത്യന്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ മുസ്ലിം വിരുദ്ധ വിദ്വേഷ വീഡിയോയ്ക്ക് താഴെ പങ്കുവെച്ച 'സാഡ് റിയാലിറ്

എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി

എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ കാലാവധി നീട്ടി

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിൻ്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. സസ്പെൻഷനിലായി