യുഎഇയിലെ മുസ്ലിം സഹോദരങ്ങള്‍ക്ക് മലയാളിയായ ക്രിസ്ത്യന്‍ യുവാവിന്റെ സ്നേഹസമ്മാനം

പുണ്യമാസത്തില്‍  യുഎഇയിലെ മുസ്ലിം സഹോദരങ്ങല്‍ക്കായി മലയാളിയുടെ സ്നേഹസമ്മാനം. ജുമുഅ പ്രാർഥനയ്ക്കായി നൂറുകണക്കിന് തൊഴിലാളികൾ ഇരുപത് ദിർഹം വീതം ചെലവഴിച്ച് ഫുജൈറ നഗരത്തിലേയ്ക്ക് ടാക്സിയിൽ പോകുന്നത് കണ്ടപ്പോഴാണ്  കായംകുളംകാരന്‍ സജി ചെറിയാന്റെ മനസിൽ ആ ആശയം ആദ്യം തോന്നിയത്.

യുഎഇയിലെ മുസ്ലിം സഹോദരങ്ങള്‍ക്ക്  മലയാളിയായ ക്രിസ്ത്യന്‍ യുവാവിന്റെ  സ്നേഹസമ്മാനം
saji.jpg.image.784.410

പുണ്യമാസത്തില്‍  യുഎഇയിലെ മുസ്ലിം സഹോദരങ്ങല്‍ക്കായി മലയാളിയുടെ സ്നേഹസമ്മാനം. ജുമുഅ പ്രാർഥനയ്ക്കായി നൂറുകണക്കിന് തൊഴിലാളികൾ ഇരുപത് ദിർഹം വീതം ചെലവഴിച്ച് ഫുജൈറ നഗരത്തിലേയ്ക്ക് ടാക്സിയിൽ പോകുന്നത് കണ്ടപ്പോഴാണ്  കായംകുളംകാരന്‍ സജി ചെറിയാന്റെ മനസിൽ ആ ആശയം ആദ്യം തോന്നിയത്. എന്ത് കൊണ്ട് മുസ്ലിം സഹോദരന്മാര്‍ക്ക് ഒരു പള്ളി പണിതു നല്കിക്കൂടാ എന്ന്.

പിന്നെ വൈകിയില്ല  ഫുജൈറ വ്യവസായ മേഖലയായ അൽ ഹൈലിലെ ലേബർ ക്യാംപിനടുത്ത് സജി സ്വന്തം  പണം ചെലവഴിച്ച് നിർമിച്ച മുസ്‌ലിം പള്ളി ഇൗ റമസാൻ 17ന് വിശ്വാസികൾക്ക് തുറന്നുകൊടുക്കുകയാണ്.

യുഎഇയിലെ നൂറ് കണക്കിന് മുസ്ലിം ജോലിക്കാരെ ഉദ്ദേശിച്ചാണ് പള്ളി നിര്‍മ്മിക്കുന്നത്. ഫുജൈറയിലെ 53 കമ്പനികള്‍ക്കായി ഇദ്ദേഹം വാടകയ്‌ക്കെടുത്തിരിക്കുന്ന തൊഴിലാളികള്‍ താമസിക്കുന്നയിടത്താണ് സജി ചെറിയാന്‍ എന്ന ബിസിനസുകാരന്‍ പള്ളി  നിര്‍മ്മിക്കുന്നത്.  ‘മർയം; ഉമ്മു ഇൗസ (മർയം, ഇൗസയുടെ മാതാവ്)’ എന്നാണ് അദ്ദേഹം പള്ളിക്ക് നല്‍കിയിരിക്കുന്ന പേര്.  അബുദാബിയിൽ കഴിഞ്ഞ വർഷം ഇതേ പേര് പള്ളിക്ക് നൽകിയിരുന്നു. ഇതര മതക്കാരനായ ഒരാൾ യുഎഇയിൽ നിർമിച്ച ആദ്യത്തെ മുസ്‌ലിം പള്ളി അങ്ങനെ ചരിത്രത്തിലും ഇടംപിടിക്കുകയാണ്. യാഥാസ്ഥിതിക ക്രിസ്ത്യന്‍ സമുദായാംഗമായ സജി നേരത്തെ ദിബ്ബയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയും നിര്‍മ്മിച്ചിട്ടുണ്ട്. ഈസ്റ്റ് വില്ലെ കോംപ്ലക്‌സിലെ ഈ പള്ളിയില്‍ എല്ലാ ക്രിസ്ത്യീയ വിഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അനുവാദമുണ്ട്.

2003ല്‍  യുഎഇയില്‍ ജീവിതം ആരംഭിച്ച വ്യക്തിയാണ് ഇദ്ദേഹം. അല്‍ഹെയ്ല്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഈസ്റ്റ് വില്ലെ റിയല്‍ എസ്റ്റേറ്റ് കോംപ്ലക്‌സിലെ മോസ്‌കില്‍ 250 പേരെ ഉള്‍ക്കൊള്ളിക്കാനാകും. ഒരു മോസ്‌ക് നിര്‍മ്മിക്കണമെന്ന് ആഗ്രഹിച്ച ഇദ്ദേഹം ഒരു ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കെല്ലാം അത്ഭുതമായി. എല്ലാ സഹായവും വാഗ്ദാനം ചെയ്ത അവര്‍ സൗജന്യമായി വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. എന്നാല്‍ ഒരു കാര്‍പെറ്റും മോസ്‌കിലേക്കുള്ള ഒരു ശബ്ദസംവിധാനവും മാത്രമാണ് ഇദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്നും സൗജന്യമായി സ്വീകരിച്ചത്. 67.73 ലക്ഷം രൂപ മുടക്കിയാണ് പള്ളി നിര്‍മ്മിച്ചത്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്