പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
saudi-obit-abdurahman_890x500xt

റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ നഗരമാരയ തബൂക്കിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കോട്ടയംപൊയിൽ മിന്നാസ് വീട്ടിൽ സി.കെ. അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. തബൂക്കിൽ സഹോദരൻ അഷ്റഫിനും സുഹൃത്തിനുമൊപ്പം റസ്മിയ ഹോട്ടൽ നടത്തിവരികയായിരുന്നു.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ഹോട്ടൽ അടച്ച ശേഷം പുറത്തു നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തബൂക്ക് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തബൂക്കിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണവിവരമറിഞ്ഞു ദുബായിലുള്ള മകൻ അജിനാസ് തബൂക്കിലെത്തിയിട്ടുണ്ട്.

20 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ റിയാദ്, ജിദ്ദ, മക്ക എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ഏഴ് മാസങ്ങളായി തബൂക്കിലായിരുന്നു. പിതാവ് - പരേതനായ പക്കർമാർ ഹാജി, മാതാവ് - കുഞ്ഞലിയുമ്മ. ഭാര്യ - സലീന. മക്കൾ - അജിനാസ് (ദുബൈ ), നഫ, മിൻഹ. സഹോദരങ്ങൾ - അബ്ദുള്ള, മുഹമ്മദ്‌, അഷറഫ്, ആഞ്ഞു, ഖദീജ, ആയിഷ, നഫീസ.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി