പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദായഘാതം മൂലം തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിയിലെ റിയാദില്‍ മരിച്ചു. വള്ളക്കടവ് ബീമാപ്പള്ളി സ്വദേശി ശാഹുൽ ഹമീദ് (51) ആണ് അസീസിയ അലി ഇബ്ൻ അലി ആശുപത്രിയിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. ഇന്നലെ രാത്രി 12.45ന് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കമ്പനി ജീവനക്കാർ റെഡ് ക്രസന്റിനെ വിവരം അറയിക്കുകയും അവര്‍ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

32 വർഷമായി റിയാദ് ന്യൂ സനാഇയ്യയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. 10 മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. പിതാവ് - ശാബ്ദീൻ (പരേതൻ), മാതാവ് - ഹെൽമ ബീവി (പരേത). ഭാര്യ - ആയിഷാ ബീവി, മക്കൾ - ഷെമീർ ഖാൻ, സമീറ, സബിത. മൃതദേഹം റിയാദിൽ ഖബറടക്കും.

മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ നേതാക്കളായ നവാസ് ബീമാപ്പള്ളി, നജീം അഞ്ചൽ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്