സൗദി അറേബ്യയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; മലയാളി മരിച്ചു

സൗദി അറേബ്യയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; മലയാളി മരിച്ചു
saudi-obit-abdul-salam_890x500xt (1)

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബർ ജനൂബിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ചേർത്തല കുറ്റിയത്തോട് തറയിൽ അബ്ദുൽ സലാം (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഹൈലക്സ് ജീപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

20 വർഷമായി അറേബ്യൻ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയിൽ ഗാലക്സി വിഭാഗം സെയിൽസ്‍മാനായിരുന്നു. കുടുംബസമേതം സൗദിയിൽ കഴിയുന്ന ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. കഴിഞ്ഞ ദിവസമാണ് മകൾ തസ്നീഹ് സുൽത്താന സന്ദർശക വിസയിൽ സൗദിയിലെത്തിയത്. മകൻ തൻസീഹ് റഹ്മാൻ തുടർ പഠനാർഥം നാട്ടിലാണ്. പിതാവ് - കൊച്ചു മുഹമ്മദ്. മാതാവ് - സഹറത്ത്. ഭാര്യ - റാബിയ. മരുമകൻ - സിൽജാൻ (എസ്.ടി.സി ജീവനക്കാരൻ, അബഹ).

ജിസാനിലുള്ള സഹോദരൻ അബ്ദുല്ലത്തീഫ് അപകടവിവരമറിഞ്ഞ് ഖമീസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഖമീസ് മുശൈത്ത് മദനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ