പത്ത് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്ത് ദിവസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
uae-obit-sanjay_710x400xt

ദുബായ്: പത്ത് ദിവസം മുമ്പ് ദുബൈയില്‍ കാണാതായ പ്രവാസി മലയാളിയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രന്‍ (52) ആണ് മരിച്ചത്.

ഫെബ്രുവരി 17 മുതല്‍ സഞ്ജയ് രാമചന്ദ്രനെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്തെ ശുചി മുറിയില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഖത്തറില്‍ പ്രവാസിയായിരുന്ന സഞ്ജയ് രാമചന്ദ്രന്‍ അടുത്തിടെയാണ് ദുബായില്‍ എത്തിയത്.

ബര്‍ദുബായിലെ ഒരു ഐ.ടി സ്ഥാപനത്തില്‍ ബിസിനസ് ഡെവലപ്‍മെന്റ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് - പരേതനായ രാമചന്ദ്രന്‍ മേനോന്‍. മാതാവ് - പരേതനായ ഉമ മേനോന്‍. അവിവാഹിതനാണ്. ദുബായില്‍ മറ്റ് ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ സഹോദരി സന്ധ്യയും ഭര്‍ത്താവ് വേണുഗോപാലും ബുധനാഴ്ച ദുബായില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി