പെൺകുട്ടികളെ മാത്രം പ്രസവിച്ചു: ഭാര്യയെ ഉപേക്ഷിച്ച് പ്രവാസി മലയാളി

പെൺകുട്ടികളെ മാത്രം പ്രസവിച്ചു: ഭാര്യയെ ഉപേക്ഷിച്ച്  പ്രവാസി മലയാളി
image (1)

ദുബായ്: പെൺകുട്ടികൾക്ക് ജൻമം നൽകിയതിന്‍റെ പേരിൽ മലയാളിയായ ഭർത്താവ് ഉപേക്ഷിച്ച ഭാര്യയും മക്കളും ദുബായിൽ പെരുവഴിയിലായി.

പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുൽ സമദാണ് പ്രണയ വിവാഹത്തിനൊടുവിൽ തനിക്ക് ജനിക്കുന്നതെല്ലാം പെൺകുട്ടികൾ എന്നറിഞ്ഞതോടെ ശ്രീലങ്കക്കാരി ഫാത്തിമയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.

ഇരുപത് വര്‍ഷത്തോളമായി പാസ്പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്ലാറ്റില്‍ കഴിയുകയാണ് 14 മുതല്‍ 20 വയസ്സു വരെയുളള കുട്ടികളുമായി ഇവർ.

1991 ല്‍ ജോലി തേടി ദുബായില്‍ എത്തിയ ശ്രീലങ്കക്കാരി ഫാത്തിമ 94 ലാണ് പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുൽ സമദുമായി പ്രണയ വിവാഹത്തില്‍ ഏര്‍പ്പെടുത്തത്.

19 വര്‍ഷത്തിനിടെ ഇരുവര്‍ക്കും നാല് പെണ്‍മക്കള്‍ ഉണ്ടായെങ്കിലും ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാത്തിമ പറയുന്നു.

അവസാനത്തെ കുട്ടി എങ്കിലും ആണ്‍കുട്ടിയായിരിക്കും എന്ന സമദിന്‍റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ ആശുപത്രി കിടക്കയില്‍ വെച്ചും ദ്രോഹിച്ചു.

ഒടുവില്‍ പെണ്‍മക്കളെ മാത്രം പ്രസവിക്കുന്ന തന്നെ വേണ്ടെന്ന് പറഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് ഭര്‍ത്താവ് നാട് വിട്ടതായും ഫാത്തിമ പറയുന്നു.

പിന്നീട് നാട്ടില്‍ എത്തിയ ശേഷം ഇയാൾ വീണ്ടും വിവാഹം ചെയ്തതായും അതിൽ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ഇനി ദുബായിലേക്ക് ഇല്ലെന്നും സമദ് അറിയിച്ചതായി ഫാത്തിമ പറഞ്ഞു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ