ആ മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ നിര്‍മ്മിത മിസൈല്‍

ആ മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ നിര്‍മ്മിത മിസൈല്‍
195454_1280x720

2014 ജൂലൈ 17ന്  മലേഷ്യന്‍ വിമാനം തകര്‍ന്നത് റഷ്യന്‍ നിര്‍മ്മിത മിസൈല്‍ ഏറ്റാണെന്ന് സ്ഥിരീകരണം. രാജ്യാന്തര പ്രോസിക്യൂട്ടര്‍മാരുടെ സംഘമാണ് ഈ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. യുക്രെയിന്‍ വിമതരുടെ അധീനതയിലുള്ള ഗ്രാമത്തില്‍ നിന്നാണ് മിസൈല്‍ തൊടുത്തതെന്നും ഇവര്‍ പറയുന്നു.

അന്ന് നടന്ന അപകടത്തില്‍ 298 പേരാണ് മരിച്ചത്. യുക്രെയിനു മുകളിലൂടെ വിമാനം പറക്കവെയാണ് തകര്‍ന്നു വീണത്. ഈ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നൂറോളം പേരെ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ റഷ്യ ഇത് പാടെ നിഷേധിച്ചിരിക്കുകയാണ്. യുക്രെയിന്‍ സൈന്യമാണ് ഇതിന്‍റെ പിന്നില്‍ എന്നാണ് റഷ്യയുടെ നിലപാട്

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ