മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നും 2 പിഞ്ചുകുഞ്ഞുങ്ങളും 12 വിമാനജീവനക്കാരുമടക്കം 239 പേരുമായി ബീജിങ്ങിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 777-200 , MH370 വിമാനം യാത്രാ മദ്ധ്യേ കാണാതായി. വിമാനം പുറപ്പെട്ടു ഏതാണ്ട് രണ്ടു മണിക്കൂറിനുള്ളിൽ വിമാനവുമായുള്ള എല്ലാ ബന്ധവും നഷപ്പെട്ടതായി എയര്‍ലൈന്‍സ് അധികൃതര്‍ ഫേസ്‌ബുക്ക് പേജിൽ അറിയിച്ചു.
പുലര്‍ച്ചെ 12:20 ന് ക്വാലാലംപൂരില്‍ നിന്നും പുറപ്പെട്ട വിമാനം രാവിലെ 6:30 ഓടെ ബീജിങ്ങില്‍ എത്തിച്ചെരെണ്ടതായിരുന്നു. എന്നാല്‍ ഏതാണ്ട് 2:30 ഓടെ സുബാന്ഗ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിമാനവുമായുള്ള ആശയവിനിമയം നഷപ്പെടുകയായിരുന്നു. പതിനാലോളം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരുടെ അടുത്ത ബന്ധുക്കളുമായി വിമാനകമ്പനി അധികൃതര്‍ ബന്ധപ്പെട്ടു വരികയാണ്. വിമാനം ചൈനീസ് വ്യോമാതിര്‍ത്തിയില്‍ കടന്നിട്ടില്ലെന്നു ചൈനീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.