ലഹരിമരുന്നു കേസിൽ  മലേഷ്യയിൽ  വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു; പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ ഇവർക്ക് നാട്ടിൽ തിരിച്ചെത്താം

ലഹരിമരുന്നു കേസിൽ  മലേഷ്യയിൽ  വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു. കൊല്ലം പത്തനാപുരം പിടവൂർ രഞ്ജിത് ഭവനിൽ രഞ്ജിത്, പത്തനംതിട്ട ചിറ്റാർ നീലിപിലാവ് പേഴുംകാട്ടിൽ സജിത് സദാനന്ദൻ, ചാത്തൻതറ ഇടകടത്തി കുടത്തിങ്കൽ എബി അലക്‌സ്, തിരുവനന്തപുരം വർക്കല വെന്നിക്കോട് പനയന്റകുഴി സുമേഷ് ഭ

ലഹരിമരുന്നു കേസിൽ  മലേഷ്യയിൽ  വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു; പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ ഇവർക്ക് നാട്ടിൽ തിരിച്ചെത്താം
2018-05-19

ലഹരിമരുന്നു കേസിൽ  മലേഷ്യയിൽ  വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു. കൊല്ലം പത്തനാപുരം പിടവൂർ രഞ്ജിത് ഭവനിൽ രഞ്ജിത്, പത്തനംതിട്ട ചിറ്റാർ നീലിപിലാവ് പേഴുംകാട്ടിൽ സജിത് സദാനന്ദൻ, ചാത്തൻതറ ഇടകടത്തി കുടത്തിങ്കൽ എബി അലക്‌സ്, തിരുവനന്തപുരം വർക്കല വെന്നിക്കോട് പനയന്റകുഴി സുമേഷ് ഭവനിൽ സുമേഷ് സുധാകരൻ എന്നിവരുടെ ശിക്ഷയാണു മരവിപ്പിച്ചത്. പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ ഇവർക്ക് നാട്ടിൽ തിരിച്ചെത്താം.

മലേഷ്യയിലെ മെർക്കുറി പ്ലാസ്റ്റിക് നിർമാണ കമ്പനിയിലെ ഓഫിസിൽ നിന്നും ജീവനക്കാരുടെ താമസസ്ഥലത്തു നിന്നും 2013ൽ ലഹരിമരുന്നു കണ്ടെത്തിയ സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. ശുചീകരണ തൊഴിലാളികളായ ഇവർ ഈ സമയം ജോലിയിലുണ്ടായിരുന്നെന്ന കാരണം പറഞ്ഞായിരുന്നു അറസ്റ്റ്. കഴിഞ്ഞ ജനുവരി 17ന് ആണു മലേഷ്യൻ സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. ഇടപെടൽ ആവശ്യപ്പെട്ടു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ജനപ്രതിനിധികൾക്കും ബന്ധുക്കൾ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പത്തനാപുരം ഗാന്ധിഭവൻ വഴി മലേഷ്യയിലെ സത്യസായി സേവാസംഘവുമായി ബന്ധപ്പെട്ടു. സേവാസംഘം ഭാരവാഹികളാണ് ഇവരുടെ മോചനത്തിനായി നിയമനടപടികൾ നടത്തിയത്. രാജാവ് നിയമിച്ച കമ്മിഷൻ ഇവരിൽ നിന്നു മൊഴികളും തെളിവുകളും ശേഖരിക്കും. ഇതു കോടതി പരിശോധിച്ച ശേഷമാകും അന്തിമവിധി ഉണ്ടാകുക.

2013 മേയ് മൂന്നിനാണ് മലയാളി സംഘം മലേഷ്യയിൽ എത്തിയത്. താമസസ്ഥലത്തു നിന്നു ജോലിസ്ഥലത്തേക്കും തിരിച്ചും കമ്പനി വാഹനത്തിൽ തന്നെയാണു പോയിരുന്നത്. 2013 ജൂലൈ 26ന് ഇവർ താമസിച്ചിരുന്ന സ്ഥലത്തു പൊലീസ് നടത്തിയ പരിശോധനയിൽ തമിഴ്‌വംശജനായ മലേഷ്യൻ സ്വദേശി നാഗരാജന്റെ ബാഗിൽ നിന്നു ലഹരിമരുന്നു കണ്ടെത്തുകയായിരുന്നു. കമ്പനിയിൽ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് പിടികൂടി. ഈ സമയം ജോലിയിലുണ്ടായിരുന്ന എബി അലക്സ്, രഞ്ജിത് രവീന്ദ്രൻ, സുമേഷ് സുധാകരൻ, സജിത് സദാനന്ദൻ, സർഗുണൻ (മലേഷ്യ), സിജോ തോമസ്, രതീഷ് രാജൻ, മുഹമ്മദ് കബീർ ഷാഫി എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിൽ സിജോ, ഷാഫി, രതീഷ് എന്നിവരെ പിന്നീടു വിട്ടയച്ചു. ഇവർ നാട്ടിലെത്തിയപ്പോഴാണു വിവരം പുറംലോകം അറിഞ്ഞത്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്