മലേഷ്യൻ മലയാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കണം; പിണറായി വിജയനുമായി പ്രവാസി മലയാളി അസോസിയേഷൻ ചര്‍ച്ച നടത്തി

മലേഷ്യൻ മലയാളികളുടെ പ്രശ്നങ്ങളിലേക്ക് കേരള സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.

മലേഷ്യൻ മലയാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കണം; പിണറായി വിജയനുമായി പ്രവാസി മലയാളി അസോസിയേഷൻ ചര്‍ച്ച നടത്തി
malaysiamalayali

മലേഷ്യൻ മലയാളികളുടെ പ്രശ്നങ്ങളിലേക്ക് കേരള സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തി.

അടുത്തിടെയായി മലേഷ്യയില്‍ നിരവധി യുവാക്കള്‍ വിസ തട്ടിപ്പില്‍ കുടുങ്ങിയിരുന്നു. നാട്ടില്‍ നിന്നും വിസിറ്റിംഗ് വിസയില്‍ ഇവരെ കബളിപ്പിച്ചാണ് ജോലിക്കെന്ന പേരില്‍ ഇവിടേയ്ക്ക് അയക്കുന്നത്, ഇത്തരം നടപടികള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഒപ്പം മലേഷ്യയില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തരണമെന്നും ,  കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും മലേഷ്യയിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ വേണ്ട സമ്മര്‍ദം കേന്ദ്രത്തില്‍ ചെലുത്തി സഹായിക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ പ്രസിഡന്റ്‌ അഷ്‌റഫ്‌ CM, സെക്രട്ടറി ജനറൽ ബാദുഷ, ട്രഷറർ.  രജിമന്‍ മുഹമ്മദ്, ജോയിന്റ് സെക്രട്ടറി. മുഹമ്മദ് റാഫി, അസിസ്റ്റന്റ് ട്രഷറർ. അക്ബർ എന്നിവര്‍ ആദരണീയനായ ഗുരുവായൂർ MLA അബ്ദുൽ കാദിർ അവറുകളുടെ സാനിധ്യത്തിൽ ചർച്ചയും.
നിവേദനവും കൈമാറി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു