മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനലില്‍

Share

മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ താരം പി.വി. സിന്ധു ഫൈനലില്‍. തായ്‌ലന്‍ഡ് താരം ബുസാനന്‍ ഓങ്ബാംറൂങ്ഫാനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനല്‍ ഉറപ്പിച്ചത്. സ്‌കോര്‍ 13-21, 21-16, 21-12. ആദ്യ സെറ്റില്‍ തോല്‍വിയറിഞ്ഞെങ്കിലും രണ്ട് മൂന്ന് സെറ്റുകളില്‍ താരം ആത്മവിശ്വാസത്തോടെ പൊരുതി തിരിച്ചു വന്നു. വാശിയേറിയ പോരാട്ടം 88 മിനിറ്റ് നീണ്ടുനിന്നു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഇന്നത്തെ മത്സരത്തിനുടനീളം തീര്‍ത്തും ഊര്‍ജ്ജസ്വലയായിരുന്നു സിന്ധു. ആദ്യ സെറ്റ് വിജയത്തിന് ശേഷം മറ്റു സെറ്റുകളിലും ബുസാനന്‍ ഓങ്ബാംറൂങ്ഫാനും അപകടകരമായ നീക്കങ്ങള്‍ ഏറെ നടത്തിയിരുന്നു.

സിന്ധുവിനെ കോര്‍ട്ടിലുടനീളം ചലിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു തായ്‌ലന്‍ഡ് താരത്തിന്റെ അധിക നീക്കങ്ങളും. ആദ്യ സെറ്റിന് ശേഷം ഫോമിലേക്ക് തിരികെയെത്തിയ സിന്ധുവാകട്ടെ ബുസാനിനെ വേഗമേറിയ സ്‌ട്രോക്കുകള്‍ക്ക് നിരന്തരം നിര്‍ബന്ധിച്ചു. രണ്ടാം സീഡും ലോക ഏഴാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യി ആണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സ്‌പെയിന്‍ മാസ്റ്റേഴ്‌സിന് ശേഷം ആദ്യമായാണ് സിന്ധു മറ്റൊരു ലോക ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തുന്നത്. പാരിസ് ഒളിംപിക്‌സിന് മുന്നോടിയായുള്ള മത്സരമായതിനാല്‍ തന്നെ സിന്ധുവിന്റെ മുന്നേറ്റം ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്. കഴിഞ്ഞ ദിവസം ടോപ് സീഡ് ചൈനയുടെ ഹാന്‍ യുവിനെ തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. വനിത ബാഡ്മിന്റണില്‍ കൂടുതല്‍ വിജയം നേടുന്ന ഇന്ത്യന്‍ താരമെന്നറെക്കോര്‍ഡ് ഇന്നലെ സിന്ധു സ്വന്തമാക്കിയിരുന്നു. സൈന നെഹ്വാളിന്റെ 451 വിജയം എന്ന റെക്കോര്‍ഡ് ആണ് മറികടന്നത്.

Read more

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം

ലോകകപ്പിലെ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ മൂന്ന് ഗോൾ നേട്ടം. അപൂർവ റെക്കോർഡ് കുറിച്ച് ഫ്രഞ്ച് പടയോട്ടം പ്രീക്വാർട്ടറിലേക്ക് . റൌണ്ട്

താെഴിലുറപ്പ് ഇനി 'വിബിജി റാം ജി'; പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ

താെഴിലുറപ്പ് ഇനി 'വിബിജി റാം ജി'; പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽ ഹി: വികസിത് ഭാരത്-ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) അഥവാ വിബിജി റാം ജി പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. രണ്ട് പതി

വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വരുന്നൂ വാട്ട്‌സ്ആപ്പ് യൂസര്‍നെയിം; നമ്പരില്ലാതെ ഇനി ചാറ്റ് ചെയ്യാം

വാട്ട്‌സ്ആപ്പ് നമ്പര്‍ തരുമോ? എന്ന ചോദ്യത്തിന്റെ കാലം കഴിയാന്‍ പോകുകയാണോ എന്ന സംശയമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന പുതി

കെൽട്രോണിന് പണമില്ല; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പിന്റെ എ ഐ ക്യാമറകൾ!

കെൽട്രോണിന് പണമില്ല; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പിന്റെ എ ഐ ക്യാമറകൾ!

സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് സേവനം നിലച്ചതിനെ തുടര്‍ന്ന് പൂര്‍ണ്ണമായി തടസ്സപ്പെട്ടു