കാണാതായ എം.എച്ച് 370 (ബോയിംഗ് 777) മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി സ്ഥിരീകരണം. മൗറീഷ്യസില്‍ നിന്നു ലഭിച്ച ലോഹഭാഗം വിമാനത്തിന്റെ തന്നെ ആണെന്ന് മലേഷ്യ സ്ഥിരീകരിച്ചു.
മെയില്‍ മൗറീഷ്യസിലെ റോഡ്രിഗസ് ഐലന്‍ഡില്‍ നിന്നുമാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. മൗറീഷ്യസില്‍ നിന്നും ലഭിച്ച വിമാനത്തിന്റെ ചിറകിന്റെ ഭാഗം എം.എച്ച് 370 വിമാനത്തിന്റെ അവശിഷ്ടം തന്നെയാണിതെന്ന് ആസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ വ്യക്തമാക്കി. അവശിഷ്ടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള പാര്‍ട്ട് നമ്പര്‍ ബോയിങ് 777 വിമാനത്തിന്റെ ഭാഗമാണെന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്. മലേഷ്യന്‍ ഗതാഗത മന്ത്രി ലിയോ ടിയോംഗ് ലായ് ആണ് ഇക്കാര്യം അറിയിച്ചത്.2014 മാര്‍ച്ച് 8ന് കോലാലംമ്പൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പറക്കുന്നതിനിടയിലാണ് 239 യാത്രികരുമായി മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം എംഎച്ച് 370 കാണാതായത്.