നാമിന്റെ കൊലപാതകം: അറസ്റ്റിലായ സ്ത്രീകൾക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു

നാമിന്റെ കൊലപാതകം: അറസ്റ്റിലായ സ്ത്രീകൾക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുത്തു
women

ക്വാലാലംപൂർ എയർപോർട്ടിൽ നാമിനെ ആക്രമിച്ച സ്ത്രീകൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. മലേഷ്യയുടെ അറ്റോർണി ജനറൽ മുഹമ്മദ് അപാന്റി അലി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 13 നാണ് ഈ സ്ത്രീകൾ വിഎക്സ് നേർവ് ഏജന്റ് എന്ന കൊടിയ വിഷം നാമിന്റെ മുഖത്ത് തളിച്ചത്. ആക്രമണം കഴിഞ്ഞ് ദിവസങ്ങൾക്കകം ഇവർ പോലീസ് പിടിയിലായിരുന്നു.

ഇന്റോനേഷ്യൻ സ്വദേശി സിതി അയിഷാ, വിയറ്റ്നാമി യുവതി ദോൻ തി ഹുവോങ് എന്നിവരാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളെ കൊണ്ട് ഇത് ചെയ്യിച്ചതെന്നും അത് വിഷമാണെന്ന് അറിഞ്ഞില്ലെന്നുമാണ് യുവതികൾ നൽകിയ മൊഴി. എന്നാൽ മലേഷ്യൻ പോലീസ് ഇത് വിശ്വസിക്കുന്നില്ല. ഇരുവർക്കും കൃത്യത്തിന് ശേഷം കൈ കഴുകാൻ നിർദേശം ലഭിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കുറ്റക്കാരെന്ന് കണ്ടാൽ വധ ശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇരുവർക്കും ചുമത്തപ്പെട്ടിട്ടുള്ളത്.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി