ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരുടെ ബിസ്നസുകള്‍ മെച്ചപ്പെടുത്തുന്നതിനായി മലേഷ്യ ബിസിനസ് രംഗത്ത് ഒരു പുത്തന്‍ ചുവട് വയ്പ്പ് നടത്തുന്നു. മുസ്ലീം സമൂഹത്തില്‍ നിന്ന് പിറവിയെടുക്കുന്ന ഉല്പന്നങ്ങള്ക്ക് മേഡ് ഇന്‍ മുസ്ലീം ലോഗോ കൊടുക്കുക വഴിയാണ് ഈ രംഗത്ത് ഇന്നേവരെ പരിചിതമല്ലാത്ത ഒരു ആശയം മലേഷ്യ ലോകത്തിന് മുന്നിലേക്ക് വയ്ക്കുന്നത്. മലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ ഇസ്സാമിക്ക് കോര്പ്പറേഷന്, മലേഷ്യല്‍ റബര്‍ സ്മോള്‍ ഹോള്‍ഡേഴ്സ് ഡവലപ്മെന്റ് അതോറിറ്റി എന്നിവ സംയുക്തമായാണ് ലോഗോ പുറത്തിറക്കുന്നത്.
മുസ്ലീം സമുദായത്തില്‍ പെട്ടവരുടെ ഉടമസ്ഥതയിലോ അവര്‍ ഓപ്പറേറ്റ് ചെയ്യുന്നതോ ആയ സംരംഭങ്ങള്‍ക്കും ഉല്പന്നങ്ങള്ക്കുമാണ് ഈ ലോഗോ ലഭിക്കുക.
ഹലാല്‍ ഉല്പന്നങ്ങളുടെ വര്‍ദ്ധിച്ച ആവശ്യമാണ് ഇതിലേക്ക് ഇവരെ നയിച്ചത്.
ആഗോളതലത്തിലും പ്രാദേശിക തലത്തിലും മുസ്ലീം സ്വയംസംരംഭകരുടെ ഉല്പന്നങ്ങള്ക്ക് ലോഗോ സഹായകരമാകുമെന്ന ആശയമാണ് ഇതിന് പിന്നില്‍.