മലേഷ്യ എയര്‍ലൈന്‍സ്‌ കാണാതായ ശേഷം 4 മണിക്കൂര്‍ കൂടെ പറന്നെന്ന് റിപ്പോര്‍ട്ട്‌

0

അമേരിക്ക : അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 പേരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിനായുള്ള തിരച്ചില്‍ ആറാം ദിവസത്തിലേക്ക് കടന്നപ്പോള്‍ നിര്‍ണായകമായ വഴിത്തിരിവുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്‌ .നിശ്ചയിക്കപ്പെട്ട റൂട്ടില്‍ നിന്ന് ഗതിമാറി സഞ്ചരിച്ച വിമാനം കാണാതായശേഷം ഏതാണ്ട് നാല്  മണിക്കൂറോളം  യാത്ര ചെയ്തതായി അമേരിക്ക കണ്ടെത്തിയെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അന്വേഷണത്തെ പുതിയൊരു മേഖലയിലേക്ക് വഴി തിരിച്ചു വിടുകയാണ് .

ബോയിംഗ് 777 വിഭാഗത്തിലുള്ള കാണാതായ മലേഷ്യ എയര്‍ലൈന്‍സ്‌ റോള്‍സ് റോയ്സുമായി ഉണ്ടാക്കിയ ഉടമ്പടിയനുസരിച്ച് എഞ്ചിന്‍ വിവരങ്ങള്‍ യഥാസമയം അയച്ചുകൊടുക്കുന്നുണ്ടായിരുന്നു .അതനുസരിച്ച് വിമാനം റഡാറില്‍ നിന്ന് കാണാതായശേഷം നാല് മണിക്കൂര്‍ കൂടെ പറന്നിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .അതായതു മൊത്തം അഞ്ച് മണിക്കൂര്‍ വിമാനം പറന്നതായാണ് സൂചന .എന്നാല്‍ സിംഗപ്പൂരിലെ റോള്‍സ് റോയ്സ് ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

റഡാര്‍ ബന്ധം മനപ്പൂര്‍വം ഒഴിവാക്കിയശേഷം മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് വിമാനം പോകുവാനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത് .അതായതു ഏകദേശം 4048 കി.മീ കൂടെ വിമാനം യാത്ര ചെയ്തിട്ടുണ്ടാകും എന്നാണ് കരുതുന്നത് .ബോയിംഗ്ദി 777 വിഭാഗത്തിലുള്ള കാണാതായ വിമാനം ഇറക്കുവാന്‍ ചെറിയ രണവേ മതിയാകുകയില്ല.അതുകൊണ്ട്ശ ഇതിനുവേണ്ടിയുള്ള താവളങ്ങള്‍ അത്യാവശ്യം വലുപ്പമുള്ളവയായിരിക്കും .ദിയനുസരിച്ചു പാകിസ്ഥാന്‍ അതിര്‍ത്തിയിലോ ,ഇന്ത്യന്‍ ഉള്‍ക്കടലിന്റെ സമീപത്തോ ,അറബിക്കടലിന്റെ പ്രദേശങ്ങളില്‍ എവിടെയെങ്കിലുമൊക്കെയായിരിക്കും  വിമാനം ഉണ്ടായിരിക്കുമെന്ന നിഗമനത്തിലാണ് റിപ്പോര്‍ട്ട്‌ എത്തുന്നത്‌ .അതുകൊണ്ട് തീവ്രവാദികളുടെ ഇടപെടലിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു .വിമാനം സുരക്ഷിതമായി എവിടെയെങ്കിലും ഉണ്ടെകില്‍ അത് മറ്റൊരു ആക്രമണത്തിന് ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.ഇത്തരത്തില്‍ എന്തെങ്കിലും തെളിവിനായി  പൈലറ്റിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിരുന്നു .