പ്രസിഡന്‍റിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍. മലേഷ്യയില്‍ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

zunar
zunar

മലേഷ്യന്‍ പ്രസിഡന്‍റ് നജീബ് റസാഖിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുല്‍ക്കിഫ്ലി അന്‍വര്‍ ഉല്‍ഹാക്ക് അറസ്റ്റില്‍. സുനര്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.  പനാഗില്‍ ഒരു ലിറ്റററി ഫെസ്റ്റിവല്ലില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു അറസ്റ്റ്. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് അറസ്റ്റ്. അഴിമതിയുടെ പേരില്‍ പ്രധാനമന്ത്രിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഈ അറസ്റ്റെന്നതും പ്രത്യേകം പ്രധാന്യം അര്‍ഹിക്കുന്നുണ്ട്.
ഇതേ കുറ്റം ആരോപിച്ച പലതവണ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് സുനര്‍. പല കേസുകളിലേയും വിചാരണ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി നജീബ് റസാഖിനേയും ഭാര്യയേയും പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചെന്ന പേരില്‍ പലപ്പോഴായി ഇദ്ദേഹത്തിന്‍റെ ഓഫീസ് റെയ്ഡ് ചെയ്യപ്പെട്ടിട്ടും ഉണ്ട്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ