കോലാലംപൂര്‍ : മലേഷ്യന്‍ ഹൈബ്രിഡ് വിമാന കമ്പനിയായ മലിന്‍ഡോ എയര്‍ ഒക്ടോബര്‍ മുതല്‍ കൊലാലംപൂര്‍-സിംഗപ്പൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഓ ചന്ദ്രന്‍ രാമമൂര്‍ത്തി അറിയിച്ചു.ഇതോടെ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുള്ളതിനാല്‍ നവംബര്‍ മാസം മുതല്‍ ദിവസേനെ രണ്ടു സര്‍വീസുകള്‍ നടത്തുവാനാണ് മലിന്‍ഡോ എയറിന്റെ നീക്കം ,കുറഞ്ഞ ചിലവില്‍ മികച്ച സര്‍വീസ് പ്രധാനം ചെയ്യുന്ന മലിന്‍ഡോ എയര്‍ ഏപ്രില്‍ മുതലാണ് കൊച്ചി സര്‍വീസ് ആരംഭിച്ചത്.കണക്ഷന്‍ സര്‍വീസുകളുടെ അഭാവം മലിന്‍ഡോ എയറിന് തിരിച്ചടിയായെങ്കിലും തായ് ലാന്‍ഡ് ,സിംഗപ്പൂര്‍ സര്‍വീസുകള്‍ തുടങ്ങുന്നതോടെ അതിനൊരു പരിഹാരമാകുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു .