ട്രോളുകള്‍ക്ക് നന്ദി; ലംബോര്‍ഗിനിക്ക് പൃഥ്വി നികുതി അടച്ചത് 49 ലക്ഷം രൂപ; അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്‌സ് വെട്ടിച്ചില്ലെന്ന് മല്ലികസുകുമാരന്‍

ട്രോളുകള്‍ കാരണം റോഡ് നന്നായ കഥ പങ്കുവെച്ച് മല്ലിക സുകുമാരന്‍. റോഡ് മോശമായതിനാൽ തന്റെ വീട്ടിലേക്ക് ലംബോര്‍ഗിനി കൊണ്ടു വരാന്‍ കഴിയുന്നില്ല എന്ന മല്ലിക സുകുമാരന്റെ പരാമർശം സോഷ്യല്‍ മീഡിയയില്‍ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു.

ട്രോളുകള്‍ക്ക് നന്ദി; ലംബോര്‍ഗിനിക്ക് പൃഥ്വി നികുതി അടച്ചത് 49 ലക്ഷം രൂപ; അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്‌സ് വെട്ടിച്ചില്ലെന്ന് മല്ലികസുകുമാരന്‍
mallika

ട്രോളുകള്‍ കാരണം റോഡ് നന്നായ കഥ പങ്കുവെച്ച് മല്ലിക സുകുമാരന്‍. റോഡ് മോശമായതിനാൽ തന്റെ വീട്ടിലേക്ക് ലംബോര്‍ഗിനി കൊണ്ടു വരാന്‍ കഴിയുന്നില്ല എന്ന മല്ലിക സുകുമാരന്റെ പരാമർശം സോഷ്യല്‍ മീഡിയയില്‍ ട്രോളുകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഈ ട്രോളുകൾ കാരണം റോഡ് നന്നായതായി മല്ലിക സുകുമാരൻ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘വാഹനസംബന്ധമായ ഒരു ചാനല്‍ പരിപാടിയില്‍, മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം ഞാന്‍ തുറന്നു പറഞ്ഞു. അതാണ് സമൂഹമാധ്യമങ്ങള്‍ എടുത്തു ട്രോളാക്കി മാറ്റിയത്. മൂന്ന് കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്.

അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്‌സ് വെട്ടിക്കുകയല്ല ചെയ്തത്.  നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്‌സാണ് റോഡ് ടാക്‌സ്. അതുപോലെ കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന നികുതി നല്‍കിയാണ് നമ്മള്‍ വീട് വെച്ചതും താമസിക്കുന്നതും. ഈ നികുതികള്‍ എല്ലാം അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ കടമയല്ലേ? മല്ലിക പറയുന്നു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ