കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; വൺ ഫസ്റ്റ്ലുക്ക്

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; വൺ ഫസ്റ്റ്ലുക്ക്
one-movie-mammootty

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടിഎത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് 'വൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി പുറത്തുവിട്ടത്. യാത്ര'യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്നു എന്ന സവിശേഷത കൂടി ചിത്രത്തിനുണ്ട്.

ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നയം വ്യക്തമാക്കുന്നു എന്ന സിനിമക്ക് ശേഷം ആദ്യമായി മലയാളത്തില്‍ ഒരു മന്ത്രിയായി വേഷമിടുകയാണ്. അതും കേരളത്തിന്റെ മുഖ്യമന്ത്രിയായി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

https://www.facebook.com/Mammootty/posts/10157791731162774

ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വൺ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. സൗഹൃദ സന്ദർശനമെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പിണറായി പങ്കുവച്ചിരുന്നു.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ