ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു സാധാ മുഹമ്മദ് കുട്ടി ; വൈറലായി കുറിപ്പ്

ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു സാധാ മുഹമ്മദ് കുട്ടി ; വൈറലായി കുറിപ്പ്
mammootty-college-days

സ്വപ്രയത്നം കൊണ്ട് വെള്ളിത്തിരയാകെ തരംഗം സൃഷ്ടിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി! മലയാളികളുടെ മനസ്സിൽ എക്കാലത്തേക്കും നിലനിൽക്കുക ഒട്ടനവധി നല്ല കഥാപാത്രങ്ങളെ തന്റെ അഭിനയമികവുകൊണ്ട് അനശ്വരനാക്കിയ കലാകാരനാണ് മലയികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്ക.
1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ മുതല്‍ ഗാനഗന്ധര്‍വ്വന്‍ വരെ എത്തിനിൽക്കുന്ന നീണ്ട 48 വർഷത്തെ  സിനിമാ ജീവിതംകൊണ്ട് മലയാളസിനിമയുടെ ചവിട്ടുപടികള്‍ കീഴടക്കിയ മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു താരമാണ് മമ്മൂട്ടി.

ഈ മഹാനടന്‍ തുടക്കകാലത്ത് ചാന്‍സ് ചോദിക്കാനായി ഐ.വി. ശശിയുടെ സഹായിയായി പ്രവര്‍ത്തിച്ച തന്റെ സുഹൃത്തിന്റെ അച്ഛനെ കാണാനെത്തിയ കാര്യം വിവരിക്കുകയാണ് ശ്രീശ്രീനിവാസന്‍ രാമചന്ദ്രന്‍ എന്ന യുവാവ്. തന്റെ സുഹൃത്തിന്റെ അമ്മയാണ് അന്ന് മമ്മൂട്ടി വന്നപ്പോൾ വാതിൽ തുറന്നതെന്നും ശ്രീനിവാസൻ പറയുന്നു. മമ്മൂട്ടിയുടെ ചെറുപ്പകാലത്തുള്ള അപൂർവ ചിത്രവും ശ്രീനിവാസൻ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ…എന്നു പറഞ്ഞുകൊണ്ടാണ് ശ്രീനിവാസന്റെ കുറിപ്പ് ആരംഭിക്കുന്നത്.. മഹാരാജാസ് കോളേജിൽ തന്‍റെ കൂട്ടുകാരനായിരുന്ന അഖിലേഷിന്‍റെ അമ്മ മമ്മൂട്ടിയെകുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇദ്ദേഹം കുറിച്ചിരിക്കുന്നത്.

ശ്രീനിവാസന്റെ കുറിപ്പ് വായിക്കാം

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ…

കൂട്ടുകാരൻ അഖിലേഷിന്റെ (മഹാരാജാസ്, ഇസ്‌ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ) അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ ഐ.വി ശശിയുടെ അസോസിയേറ്റ് ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ അമ്മ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..

വാശിയല്ല, പിടിവാശി…

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും, ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..

https://www.facebook.com/sreenivazen.ramachandran/posts/2917784931631639

മഹാരാജാസ് കോളജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കലക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വച്ചു നിൽക്കുന്നത്.

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്