അശ്ലീല വെബ് സൈറ്റിലൂടെ സ്ഥിരമായി കുട്ടികളുടെ വീഡിയോ കണ്ടു; 20 വയസ്സുകാരൻ പോലീസ് പിടിയിൽ

അശ്ലീല വെബ് സൈറ്റിലൂടെ സ്ഥിരമായി കുട്ടികളുടെ വീഡിയോ കണ്ടു;  20 വയസ്സുകാരൻ  പോലീസ് പിടിയിൽ
vishnu.1.170990

റാന്നി:  ഇന്റർനെറ്റിലെ അശ്ലീല വെബ്‌സൈറ്റുകളിൽ കുട്ടികളുടെ വീഡിയോകൾ മാത്രം കണ്ട യുവാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് കൂടിയാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.  റാന്നി മന്ദിരംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഉതിമൂട് മാമ്പാറ പുത്തൻ വീട്ടിൽ വിഷ്ണു(20) വാണ് പിടിയിലായത്. ജില്ലാ പൊലീസ് സൈബർസെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. വീടിനുസമീപത്തു നിന്ന് ഇന്നലെ രാവിലെ പത്തിനാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. അശ്ലീല വെബ്‌സൈറ്റുകളിൽ കുട്ടികളുടെ വീഡിയോകൾ മാത്രം കാണുകയും തുടർന്ന് അത് ഡൌൺലോഡ് ചെയ്ത ഫോണിൽ സൂക്ഷിക്കുകയും വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു വിഷ്ണു ചെയ്തത്.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നതും ഡൗൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണെന്നും, നിരന്തരം ഇവ കാണുന്നവർ പൊലീസിന്റെ കർശന നിരീക്ഷണത്തിലാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾ കുടുങ്ങുമെന്നും ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്കൊപ്പം ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ..എസ്.പി ആർ.ജോസ്, റാന്നി പൊലീസ് സബ് ഇൻസ്‌പെക്ടർ ആർ.അനീഷ്‌കുമാർ, സൈബർസെൽ എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഓ ശ്രീകുമാർ, സി.പി.ഒ അനസ്, എ.എസ്..ഐ പ്രമോദ്, സി.പി.ഒ ബിനീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി