മദ്യം മാറ്റിയെന്നാരോപിച്ച് മകൻ പിതാവിനെ ക്രൂരമായി മർദിച്ചു: മകനെതിരെ കേസ്‌; വിഡിയോ

മദ്യം മാറ്റിയെന്നാരോപിച്ച്  മകൻ പിതാവിനെ ക്രൂരമായി മർദിച്ചു: മകനെതിരെ കേസ്‌; വിഡിയോ
Attacks-on-Aussie-alcohol-ads-fail-to-balance-the-evidence

മാവേലിക്കര ∙ മദ്യം എടുത്തു മാറ്റിയെന്നാരോപിച്ചു മകൻ പിതാവിനെ മർദിച്ചു. യുവാവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തു. യുവാവ് പിതാവിനെ അസഭ്യം പറഞ്ഞ് അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നു കുറത്തികാട് പൊലീസ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

https://www.facebook.com/advmujeeb.rahumana/videos/2092386814195035/?t=3

വിഡിയോ പരിശോധിച്ച പൊലീസ് കല്ലുമല ഉമ്പർനാട് കാക്കാനപ്പള്ളി കിഴക്കതിൽ രവീഷ് (29) ആണു പിതാവായ രഘുവിനെ ക്രൂരമായി മർദിക്കുന്നതെന്നു കണ്ടെത്തി. ഗ്രീൻ കേരള പേജിൽ നിന്നു വിഡിയോ നീക്കം ചെയ്തെങ്കിലും മറ്റു പല ഗ്രൂപ്പുകളിലും പിന്നീട് ഇതേ വിഡിയോ  പ്രചരിക്കുന്നുണ്ട്. രവീഷ് പിതാവിനെ അടിച്ചു വീഴ്ത്തിയ ശേഷം തൊഴിക്കുന്നതും ഇതുകണ്ട സമീപവാസി രവീഷിനെ പിടിച്ചുമാറ്റുന്നതും  ഈ വിഡിയോയിലുണ്ട്.രവീഷിനെ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് എസ്ഐ എ.സി. വിപിൻ പറഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു