പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ നാവ് വനിതാ ഡോക്ടർ കടിച്ചെടുത്തു

പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ നാവ് വനിതാ ഡോക്ടർ കടിച്ചെടുത്തു
world.1.230653

ജോഹന്നാസ്ബർഗ: പരിശോധനയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ നാവ് വനിതാഡോക്ടർ കടിച്ചെടുത്തു. ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്‌നിലെ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ഡോക്ടറാണ് പീഡിപ്പിക്കാൻ ശ്രമിച്ചവന്റെ നാവ് കടിച്ചെടുതത്ത്.

രോഗിയാണെന്ന വ്യാജേന എത്തിയ മുപ്പത്തിരണ്ടുകാരനായിരുന്നു ആക്രമിച്ചത്.പരിശോധനാ മുറിയിൽ കയറിയ ഇയാളോട് രോഗികൾക്കുള്ള കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.അടുത്തെത്തി പരിശോധിക്കുന്നതിനിടെ ഡോക്ടറെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഡോക്ടർ അയാളെ നേരിടാൻ ശ്രമിച്ചപ്പോഴാണ് അക്രമി കൂടുതൽ ബലം പ്രയോഗിച്ചതും  പി‌ടിച്ചുവച്ച് ചുംബിക്കാൻ ശ്രമിച്ചതും. ചുംബിക്കാൻ നോക്കുന്നതിനിടെ യുവാവിന്റെ നാവ് ഡോക്ടറുടെ വായ്ക്കുള്ളിലായി. ഈ സമയം സർവശക്തിയുമെടുത്ത് ഡോക്ടർ കടിച്ചു. അതോടെ യുവാവിന്റെ നാവ് മുറിഞ്ഞ് താഴെവീണു.

ഇതോടെ  യുവാവ് യുവാവ് ഡോക്ടർറെ തള്ളിമാറ്റി ആശുപത്രിയിൽ നിന്നും ഓടി രക്ഷപെട്ടു.വിവരമറിഞ്ഞെത്തിയ പൊലീസ് സമീപപ്രദേശങ്ങളിലെ ആശുപത്രികളിൽ വിവരമറിയിച്ചതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു.

ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മുറിഞ്ഞുപോയ ഭാഗം തുന്നിച്ചേർക്കാനായോ എന്ന് വ്യക്തമല്ല.ആശുപത്രി വിട്ടശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. മാനസികാഘാതത്തിൽനിന്ന് രക്ഷപ്പെടാനായി ഡോക്ടറെ കൗൺസലിംഗിന് വിധേയയാക്കി.തന്നെ പീഡിപ്പിക്കാൻ വന്ന അക്രമിയെ സധൈര്യം  നേരിട്ട  ഡോക്ടർക്ക്  സമൂഹമാധ്യമങ്ങളിൽ  അഭിനന്ദന പ്രവാഹം  നിറഞ്ഞൊഴുകുകയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു