ആറ് വര്‍ഷം പ്രണയിച്ചു വിവാഹം കഴിച്ചവള്‍ മൂന്നാം മാസം കാമുകനൊപ്പം പോയി; കൂട്ടുകാര്‍ക്കൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു ഭര്‍ത്താവ്; വീഡിയോ വൈറല്‍

ആറ് വര്‍ഷം പ്രണയിച്ചു വിവാഹം കഴിച്ചവള്‍ മൂന്നാം മാസം കാമുകനൊപ്പം പോയി; കൂട്ടുകാര്‍ക്കൊപ്പം കേക്ക് മുറിച്ചു ആഘോഷിച്ചു ഭര്‍ത്താവ്; വീഡിയോ വൈറല്‍
elope

വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി മറ്റൊരു വിവാഹം കഴിച്ചതിന് കേക്ക് മുറിച്ച് ആഘോഷിച്ച് ഭര്‍ത്താവ്. ആറു വർഷത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ച പെൺകുട്ടി ഒളിച്ചോടി മറ്റൊരാളെ വിവാഹം കഴിച്ചതറിഞ്ഞ പ്രവാസി യുവാവ് വിജേഷിന്റെ സങ്കടം തീർക്കാനാണു സുഹൃത്തുക്കൾ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചത്.

വിവാഹം കഴിഞ്ഞു മൂന്നു മാസത്തിനുശേഷം ജനുവരി 1നാണു വിജേഷ് ദുബായിലെത്തിയത്. ജനുവരി 14ന് ഭാര്യയെ കാണാതായി എന്ന വിവരം ലഭിച്ചു. ഭാര്യയെ  കണ്ടെത്താൻ ശ്രമങ്ങൾ നടക്കുകയായിരുന്നു. ഇതിനിടയിലാണു വിജേഷിന്റെ ചേച്ചിയുടെ ഫോണിലേക്കു ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ ചിത്രമെത്തിയത്.  
വിജേഷിന്റെ സഹോദരിക്ക് യുവതി മറ്റൊരാള്‍ക്കൊപ്പം വിവാഹിതയായതിന്റെ ചിത്രം അയച്ച് കൊടുത്തതോടെയാണ് യുവതിയുടെ ചതി വീട്ടുകാര്‍ അറിഞ്ഞത്.  
പിന്നാലെ ദുബായില്‍ വെച്ച് വിജേഷും സുഹൃത്തുക്കളും കേക്ക് മുറിച്ച് ആഘോഷം നടത്തുകയായിരുന്നു. യുവതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ രോക്ഷമാണ് ഉയരുന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു