ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി യുവഎന്‍ജിനീയര്‍ മരിച്ചു

ഗ്ലാസ് പൗഡര്‍ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി യുവഎന്‍ജിനീയര്‍ മരിച്ചു
manav-sharma-delhi

ന്യൂഡല്‍ഹി∙ പശ്ചിമ വിഹാറിൽ ഗ്ലാസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരനായ  യുവ എഞ്ചിനീയർക്ക്  ദാരുണാന്ത്യം. ബുദ്ധ വിഹാര്‍ സ്വദേശി മാനവ് ശര്‍മ (28) ആണ് മരിച്ചത്. സിവിൽ എൻജിനീയറായ മാനവ് സഹോദരിമാർക്കൊപ്പം ബന്ധുവീട്ടിലേക്കു പോകും വഴിയാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച പശ്ചിമ വിഹാര്‍ പ്രദേശത്തെ ഫ്‌ളൈ ഓവറിനു സമീപത്തായിരുന്നു അപകടം. പട്ടത്തിന്റെ നൂൽ, ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മാനവ് ശർമയുടെ കഴുത്തിൽ ചുറ്റുകയും
പട്ടത്തിന്റെ നൂൽകുടുങ്ങി മാനവിന്റെ ശ്വാസനാളി മുറിഞ്ഞുപോയി.

ഗ്ലാസ് പൗ‍ഡർ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് അപകടത്തിനു ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സുപ്രീംകോടതി നിർദേശമനുസരിച്ച് രാജ്യത്ത് ഇത്തരത്തിലുള്ള  ഗ്ലാസ് പൗ‍ഡർ കോട്ടിങ്ങുള്ള ചൈനീസ് പട്ടം നിരോധിച്ചതാണ്. ഇത്തരം നൂലുകൾ ഉപയോഗിക്കുന്ന പട്ടങ്ങളുടെ നിർമാണവും വിതരണവും രാജ്യത്ത് കർശനമായി നിരോധിച്ചിട്ടുണ്ട്. അപകടം നടന്ന ഉടൻ മാനവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തില്‍ പൊലീസ് ഐപിസി 304ാം വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം വരെ നഗരത്തില്‍ പട്ടത്തിന്റ നൂലു കുടുങ്ങി 15 അപകടങ്ങള്‍ നടന്നതായി ഡല്‍ഹി പൊലീസ് പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മേഖലയില്‍ ആളുകള്‍ പട്ടം പറത്താറുണ്ട്.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു