പുരികം ത്രെഡ് ചെയ്തു; ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്

പുരികം ത്രെഡ് ചെയ്തതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കാൺപൂരാണ് സംഭവം. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.

2022 ജനുവരിയിലാണ് സലീമും ഗുൽസായ്ബയും വിവാഹിഹതരാകുന്നത്. വിവാഹ ശേഷം ഓഗസ്റ്റ് 30 ഓടെ ജോലിക്കായി സലിം സൗദി അറേബ്യയിലേക്ക് പോയി. ഇതിന് പിന്നാലെ സ്ത്രീധനം ചോദിച്ച് സലീമിന്റെ വീട്ടുകാർ ഗുൽസായ്ബയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സൗദിയിലായിരുന്നു സലീമുമായി ഗുൽസായ്ബ വിഡിയോ കോൾ ചെയ്യുമായിരുന്നു.

അങ്ങനെയൊരിക്കൽ ഒക്ടോബർ നാലിന് ഗുൽസായിബ സലീമിനെ വിഡിയോ കോൾ ചെയ്തപ്പോഴാണ് ഗുൽസായ്ബയുടെ പുരികം ത്രെഡ് ചെയ്തതായി സലീം മനസിലാക്കുന്നത്. ഇതിൽ ക്ഷുഭിതനായ സലീം ഇനി തന്നിഷ്ടംപോലെ നടന്നോ എന്ന് പറഞ്ഞ് മുത്തലാഖ് ചൊല്ലുകയായിരുന്നു.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിക്കുന്നത് 2017 ലാണ്. ഇതിന് പിന്നാലെ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വരികയും ചെയ്തു. ഇത് പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണ്.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ