ചാറ്റ് ജിപിടിയോട് ഡയറ്റ് പ്ലാന്‍ ചോദിച്ചു; 60 കാരന് ബ്രോമൈഡ് വിഷബാധയേറ്റെന്ന് റിപോര്‍ട്ട്

ചാറ്റ് ജിപിടിയോട് ഡയറ്റ് പ്ലാന്‍ ചോദിച്ചു; 60 കാരന് ബ്രോമൈഡ് വിഷബാധയേറ്റെന്ന് റിപോര്‍ട്ട്

ലണ്ടന്‍: ചാറ്റ് ജിപിടി നിര്‍ദേശിച്ച രീതിയില്‍ ഭക്ഷണം കഴിച്ച 60കാരന് ബ്രോമൈഡ് വിഷബാധയേറ്റതായി റിപോര്‍ട്ട്. ഉപ്പിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കേട്ടതിന് ശേഷമാണ് 60 കാരന്‍ ഉപ്പ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടിയോട് അഭിപ്രായം ചോദിച്ചത്. സോഡിയം ക്ലോറൈഡ് എന്ന ഉപ്പിന് പകരം സോഡിയം ബ്രോമൈഡ് കഴിക്കാനാണ് ചാറ്റ് ജിപിടി നിര്‍ദേശിച്ചത്. തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായി സോഡിയം ബ്രോമൈഡാണ് അയാള്‍ ഉപ്പിന് പകരം ഉപയോഗിച്ചത്.

ദീര്‍ഘകാലം ഇത് ഉപയോഗിച്ചപ്പോള്‍ ശരീരം തളരുകയും മാനസിക പ്രശ്‌നങ്ങള്‍ രൂപപ്പെടുകയും ചെയ്തു. അയല്‍വാസി തന്നെ കൊല്ലാന്‍ വിഷം നല്‍കിയെന്നാണ് അയാള്‍ അവകാശപ്പെട്ടത്. എന്നാല്‍, പരിശോധനയില്‍ ശരീരത്തില്‍ ബ്രോമിയത്തിന്റെ സാമ്പിളുകള്‍ കണ്ടെത്തി. തുടര്‍ന്ന് വിദഗ്ദ ഡോക്ടര്‍മാരുടെ ചികില്‍സയില്‍ ആരോഗ്യം വീണ്ടെടുത്തു. ചാറ്റ് ജിപിടി ഇപ്പോഴും തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ സൂചനയുണ്ടെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. മാനസികാരോഗ്യം, അസുഖങ്ങള്‍ എന്നിവയില്‍ ചാറ്റ് ജിപിടിയുടെ സേവനം തേടുന്നത് അപകടമാണെന്നും ചിലര്‍ പറയുന്നു.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ