യുവതിയെ എയർഗൺ ഉപയോഗിച്ച് തലയ്ക്കടിച്ചു, പിന്നാലെ പുഴയിൽ ചാടി ജീവനൊടുക്കി യുവാവ്

Share

ചാലക്കുടി: കൂടെ താമസിച്ചിരുന്ന യുവതിയെ എയർ ഗൺ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പുഴയിൽ ചാടി ജീവനൊടുക്കി യുവാവ്. വെട്ടുകടവ് പള്ളിപ്പാടന്‍ ദേവസ്സിക്കുട്ടിയുടെ മകന്‍ നൈജോ (31) ആണ് മരിച്ചത്. വൈപ്പിൻ സ്വദേശി സ്വീറ്റിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഗുരുതരമയി പരിക്കേറ്റ സ്വീറ്റിയെ ആശുപത്രിയിൽ പ്രവേശിപിച്ചിരിയ്ക്കുകയായാണ്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെ വെട്ടുകടവ് പാലത്തിന് സമീപത്താണ് സംഭവം. അഗ്നിരക്ഷാസേനയെത്തി തിരച്ചില്‍ നടത്തി കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇരുവരും ഒരുമിച്ചാണ് താമസം, നൈജോ മാനസികവെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ചെറായി സ്വദേശിയായ 39 കാരിയെ ഒരുമാസം മുമ്പ് വെട്ടുകടവിലുള്ള വീട്ടിലേക്ക് നൈജോ കൂട്ടിക്കൊണ്ടുവന്നിരുന്നു. ഇവരുമായി ഞായറാഴ്ച വഴക്കിട്ടു. ഇതിനിടയില്‍ വീട്ടിലുള്ള എയര്‍ഗണ്ണിന്റെ പാത്തികൊണ്ട് യുവതിയെ അടിച്ചു. ബഹളം കണ്ട് നൈജോയുടെ അമ്മ ഒച്ചവെച്ചപ്പോപ്പള്‍ നാട്ടുകാരും ഓടിക്കൂടി. ഇതിനിടയിലാണ് ഇയാള്‍ ഓടി പുഴയിലേക്ക് ചാടിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. അമ്മ: റോസിലി. സഹോദരി: മീര.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ