നടൻ മനോജ് ഭാരതിരാജ അന്തരിച്ചു

0

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പതിനെട്ട് സിനിമകളിൽ അഭിനയിച്ചു. അച്ഛൻ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനമിയിലൂടെയായിരുന്നു അരങ്ങേറ്റം.

ഒരു മാസം മുമ്പ് ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയനായിയിരുന്നു. അതിനുശേഷം വീട്ടിൽ ചികിത്സയിലായിരുന്നു.