ജൂണ്‍ നാലിന് കാലവര്‍ഷമെത്തും: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ

ജൂണ്‍ നാലിന് കാലവര്‍ഷമെത്തും: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ
images-16.jpeg

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരും.

ജൂണ്‍ നാലിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസം ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. നാളെയും മറ്റന്നാളും കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായി വിലക്കിയിട്ടുണ്ട്.

കടലില്‍ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളത് കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്‍കിയത്. ജൂണ്‍ 6ഓടെ അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചു.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്