‘ഇന്ത്യ മുഴുവന്‍ മലയാളികളെ കണ്ടുപഠിക്കണം’;മലയാളികള്‍ക്ക് ഓണാശംസകളുമായി കട്ജു

തിരുവോണ ദിനത്തില്‍ മലയാളികളെ പുകഴ്ത്തി മുന്‍ സുപ്രീംകോടതി ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

‘ഇന്ത്യ മുഴുവന്‍ മലയാളികളെ കണ്ടുപഠിക്കണം’;മലയാളികള്‍ക്ക് ഓണാശംസകളുമായി കട്ജു
katjuu

തിരുവോണ ദിനത്തില്‍ മലയാളികളെ പുകഴ്ത്തി മുന്‍ സുപ്രീംകോടതി ജസ്റ്റിസും പ്രസ് കൗണ്‍സില്‍ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ .ലോകത്ത് എല്ലായിടത്തുമുളള മലയാളികള്‍ക്ക് ഓണാശംസകള്‍ അര്‍പ്പിച്ച കട്ജു താന്‍ മുന്‍പ് പറഞ്ഞപോലെ എല്ലാവിധ വൈവിധ്യങ്ങള്‍ കൊണ്ടും നിങ്ങളാണ് ശരിക്കുളള ഇന്ത്യാക്കാരെ പ്രതിനിധീകരിക്കുന്നതെന്നും രാജ്യം മുഴുവന്‍ നിങ്ങളെ കണ്ടു പഠിക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് നേരത്തെയും ഫേസ്ബുക്കിലൂടെ കട്ജു പറഞ്ഞിരുന്നു. പുരോഗമനവാദികളും സര്‍വദേശപ്രിയരും മതേതര ചിന്താഗതിക്കാരുമാണ് മലയാളികള്‍. എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്ന് പഠിക്കണം. യഥാര്‍ഥ ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്നത് മലയാളികള്‍ മാത്രമാണ് എന്നാണ്  കട്ജു പറയുന്നത് .

കുടിയേറ്റക്കാരുടെ നാടായ ഇന്ത്യയില്‍ എന്തിനെയും സ്വീകരിക്കാനുളള മനസാണ് മലയാളികളുടെ ഏറ്റവും വലിയ സവിശേഷത. ബാഹ്യമായതിനെ പോലും സ്വീകരിക്കാന്‍ അവര്‍ക്ക് മടിയില്ല. അതിപ്പോള്‍ ദ്രാവിഡരോ, ആര്യന്‍മാരോ, റോമന്‍സോ, ഹിന്ദുക്കളോ, മുസ്ലിംകളോ, ക്രിസ്ത്യാനികളോ, മാര്‍ക്‌സിസ്റ്റുകളോ എന്നിങ്ങനെ ആരെയും സ്വീകരീക്കുമെന്നും യഥാര്‍ത്ഥ ഇന്ത്യാക്കാര്‍ ആരാണെന്ന് സ്വയം ചോദിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ കട്ജു വ്യക്തമാക്കിയിരുന്നു.

Read more

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ലൈന്‍ ഉപേക്ഷിച്ച് യുഡിഎഫ് സര്‍ക്കാര്‍; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

‘അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്ടു’; ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി. കിഫ്ബി മുൻ സിഇഒക്കെതിരായ കേസിൽ ഇടപെട്ടെന്നാണ് ആരോപണം. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇടപെട്

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്