മുതലയെ വിവാഹം ചെയ്ത് മേയർ
തെക്കൻ മെക്സിക്കോയിലെ സാൻ പെഡ്രോ ഹുവാമെലുല എന്ന പട്ടണത്തിന്റെ മേയറായ വിക്ടർ ഹ്യൂഗോ സോസ ഒരു പെൺമുതലയെ വിവാഹം കഴിച്ചു. പരമ്പരാഗതമായ ചടങ്ങിലാണ് ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കുന്ന, പ്രദേശത്തെ രാജകുമാരിയായി അറിയപ്പെടുന്ന മുതലയെ മേയർ വിവാഹം ചെയ്തത്.
'ഞാൻ ആ ഉത്തരവാദിത്തം ഏറ്റെടുത്തത് ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നത് കൊണ്ട് കൂടിയാണ്. അതാണ് പ്രധാനം. സ്നേഹമില്ലാതെ നിങ്ങൾക്ക് വിവാഹിതരാവാൻ സാധിക്കില്ല. അങ്ങനെയാണ് രാജകുമാരിയായ പെൺകുട്ടിയുമായുള്ള വിവാഹത്തിന് താൻ വഴങ്ങിയത്' എന്നാണ് സോസ വിവാഹ ചടങ്ങിനിടയിൽ പറഞ്ഞത് എന്ന് ന്യൂസ് ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.