![pm-lee-china-april-2019 (1)](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/05/pm-lee-china-april-2019-1.jpg?resize=696%2C365&ssl=1)
ബീജിംഗ്: സിംഗപ്പൂരും ചൈനയും നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങുന്നു. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൈന്‍ ലൂങും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങും കഴിഞ്ഞ ദിവസം ബീജിങില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നിരവധി മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിൽ ധാരണയായത്.
ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിക്ക് എല്ലാവിധ സഹകരണം അറിയിച്ച സിംഗപ്പൂരിന് ഷി ജിന്‍ പിങ് നന്ദി അറിച്ചു. സിംഗപ്പൂരിന്‍റെ നല്ല സുഹൃത്താണ് ചൈനയെന്നും എല്ലാ മേഖലയിലും സഹകരണം ശക്തമാക്കാൻ ആഗ്രഹിക്കുന്നെന്നും അതിനായുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൈന്‍ പറഞ്ഞു. വിനോദ സഞ്ചാര മേഖലയിലും വാണിജ്യ മേഖലയിലും കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.