മേഘാലയില്‍ വീണ്ടും ഖനി ദുരന്തം

പഴയ ദുരന്തമുഖത്ത് പ്രതീക്ഷയറ്റ രക്ഷാപ്രവര്‍ത്തനം 25-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടയില്‍ മേഘാലയയില്‍ വീണ്ടു ഖനി അപകടം.

മേഘാലയില്‍ വീണ്ടും ഖനി ദുരന്തം
Meghalaya (1)

പഴയ ദുരന്തമുഖത്ത് പ്രതീക്ഷയറ്റ  രക്ഷാപ്രവര്‍ത്തനം 25-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടയില്‍ മേഘാലയയില്‍ വീണ്ടു ഖനി അപകടം.  
ഈസ്റ്റ് ജയിൻടിയ ഹിൽസ് ജില്ലയിലുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജില്ലാ ആസ്​ഥാനത്തു നന്ന്​ അഞ്ചുകിലോമീറ്റർ അകലെ ജലയ്യ ഗ്രാമത്തിലെ മൂക്​നോറിലാണ്​ അപകടം നടന്നത്​.

ജലിയാഷിലെ മൂക്​നോർ നിവാസികളായ എലാദ് ബറേച്ച്, മനോജ് ബാസുമെട്രി എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം, ഖനി ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച മുതൽ എലാദിനെ കാണാനില്ലെന്ന കാട്ടി ബന്ധുക്കൾ ​പോലീസിൽ പരാതി നൽകിയത് പ്രകാരം ​ നടത്തിയ അന്വേഷണത്തിലാണ് ഖനിയപകടത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.  
തുടർന്ന് നടത്തിയ തിരച്ചിലിൽ ഖനിക്കുള്ളിലെ എലിമടകൾ പോലുള്ള ഇടുങ്ങിയ അറകളിലൊന്നിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൽക്കരി ഖനനത്തിനിടെ പാറക്കലുുകൾ വീണായിരിക്കാം അപകടം സംഭവിച്ചതെന്നാണ് കരുതുന്നതെന്ന്​ പോലീസ്​അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ നിന്ന ദുരന്ത മുഖത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് മറ്റൊരു ഖനി ദുരന്തത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചത്. മേഘാലയതിലെ കിഴക്കന്‍ ജയന്തിയ ഹില്‍സില്‍ അനധികൃത ഖനി തകര്‍ന്നാണ് മറ്റൊരു ദുരന്തം സംഭവിച്ചിരിക്കുന്നത്.  
ഇതേ ജില്ലയില്‍ തന്നെയാണ് ഖനി ദുരന്തത്തില്‍ 25 ദിവസമായി രക്ഷാപ്രവര്‍ത്തനം തുടരുന്നത്. തൊഴിലാളികള്‍ അകപ്പെട്ട ഖനിയ്ക്കുള്ളിലെ എലി മടകള്‍ പോലുള്ള ഇടുങ്ങിയ അറകളിലേയ്ക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും സാധിച്ചിട്ടില്ല.

ക്‌സാന്‍ ഗ്രാമത്തില്‍ ഉണ്ടായ ദുരന്ത മുഖത്ത് നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെയാണ് രണ്ടാമത്തെ ദുരന്തം സംഭവിച്ചത്്. ശക്തിയേറിയ പമ്പുകള്‍ ഉപയോഗിച്ച് ഖനിയ്ക്കുള്ളില്‍െ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 370 അടി താഴ്ചയുള്ള ഖനിയ്ക്കുള്ളില്‍  കുടുങ്ജിയ തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള വിദൂര സാധ്യത പോലുമില്ലെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. കഴിഞ്ഞ ഡിസംബര്‍ 13 നാണ് അപ്രതീക്ഷിതമായി ഖനിയ്ക്കുള്ളിലേക്ക് വെള്ളം നിറഞ്ഞതോടെ 15 തൊഴിലാളികള്‍ കുടുങ്ങിപ്പോയത്. എലി മട പോലുള്ള അറകളിലെ കല്‍ക്കരി ഖനനം മേഘാലയില്‍ ആയിരത്തോളം പേരുടെ ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ 2014 മുതല്‍ ഇത്തരത്തിലുള്ള ഖനനം വിലക്കിക്കൊണ്ട് കോടതി ഉത്തരവിട്ടിരുന്നു.

Read more

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നൊരു യൂറോപ്യൻ രാജ്യമുണ്ട്. അവിടെ നടക്കാത്ത രണ്ട് കാര്യങ്ങളേ ഉള്ളൂ.. ജനനവും മരണവും. ലോകത്തിന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയി

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ