മെൽബൺ: ജീവിത തിരിക്കുകൾക്കിടയിലും കലയെ നെഞ്ചോട് ചേർത്തു പിടിക്കുന്ന ഒരു കൂട്ടം കലാകാരൻമാർ ഒന്നിച്ചു രംഗത്തവതരിപ്പിക്കുന്ന നാടകം “ഇമ്മിണി ബല്യ ഒന്ന്” മെൽബൺ-ക്ലയ്‌ഡ് നോർത്തിലുള്ള, ഹിൽ ക്രെസ്റ്റ് പെർഫോമിംഗ് ആർട്സ് തിയേറ്ററിൽ വച്ച് മേയ് 13 ആം തിയതി വൈകിട്ട് 6 മണി മുതൽ ശിങ്കാരിമേളത്തോട് കൂടി അരങ്ങേറുന്നു.
ബഷീറിൻ്റെ മതിലുകൾ,പ്രേമലേഖനം എന്നീ കഥകളെ ആധാരമാക്കി ചിട്ടപ്പെടുത്തിയ ഈ നാടകം ജിമ്മി വർഗീസ് സ്ഥാപകൻ ആയ മെൽബൺ സിനിമ ആൻഡ് ഡ്രാമ കമ്പനി ആണ് അവതരിപ്പിക്കുന്നത്.
മെൽബനിൽ ഉള്ള പ്രാദേശിക കലാകാരൻമാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും,വിനോദവ്യവസായത്തിൻ്റെ അനന്തസാദ്ധ്യതകൾ ഉള്ള വിവിധങ്ങളായ മേഖലയിലേക്ക് കടന്നു വരുവാനും, ഇന്ത്യൻ സിനിമ, നാടക,കല വ്യവസായവുമായി സഹകരിച്ചുള്ള പദ്ധതികൾ വരും കാലങ്ങളിൽ ഒരുക്കുക എന്നതാണ് മെൽബൺ സിനിമ ആൻഡ് ഡ്രാമ കമ്പനിയുടെ ലക്ഷ്യം.
1942-ൽ ഇന്ത്യൻ സ്വന്തത്ര്യ സമരത്തിൽ പങ്കെടുത്തിനു ജയിലിൽ കഴിയുമ്പോൾ വൈക്കം മുഹമ്മദ് ബഷീർ എഴുതിയ കഥയാണ് “പ്രേമലേഖനം”.പിന്നീട് ആ ജയിൽ ജീവിതത്തെ ആധാരമാക്കി എഴുതിയ നോവൽ ആണ് “മതിലുകൾ”.ഈ രണ്ടു കഥകളെ ഒരു നൂലിഴയിൽ കോർത്തിണക്കി നാടക രൂപം നൽകിയിരിക്കുന്നത് ഉണ്ണി പൂണിത്തുറയാണ്. മലയാളചലച്ചിത്രങ്ങളിലെ സംഗീതസംവിധാനരംഗത്ത് പ്രവർത്തിക്കുന്ന ബിജിബാൽ സംഗീതവും, ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നിർവഹിക്കുന്നു.പ്രശസ്ത തീയേറ്റർ,ഡോക്യുമെന്ററി ഡയറക്ടർ ഡോക്ടർ സാം കുട്ടി പട്ടംങ്കരി ഈ നാടകത്തിൻറെ ടെക്നിക്കൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.
അജിത് കുമാർ, മിനി മധു,സുനു സൈമൺ,ബെനില അംബിക ,ഷിജു ജബ്ബാർ,പ്രദീഷ് മാർട്ടിൻ ,ജോബിൻ മാണി,ക്‌ളീറ്റസ് ആൻ്റണി ,സജിമോൻ എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാടകം സംവിധാനം ചെയ്യുന്നത് അനു ജോസ്.സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്യുന്ന ഈ നാടകം മെൽബൺ മലയാളികൾക്കു ഒരു പുതിയ അനുഭവം ആയിരിക്കും.
നാടകത്തിൻ്റെ ട്രെയ്‌ലർ കാണുന്നതിനായും,ടിക്കറ്റും,ടിക്കറ്റിനോടൊപ്പം ഉള്ള ടേക്ക്എവേ വെജ്/നോൺ-വെജ് ഡിന്നർ തിരഞ്ഞെടുക്കുന്നതിനായും https://www.facebook.com/MelbourneCinemaAndDramaCompany/videos/848621835285723/ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് മെൽബൺ സിനിമ ആൻഡ് ഡ്രാമ കമ്പനിയുടെ ഫേസ്ബുക് പേജ് https://www.facebook.com/MelbourneCinemaAndDramaCompany/ സന്ദർശിക്കുക
വാര്‍ത്ത : എബി പൊയ്ക്കാട്ടില്‍