യു എസ് സഹായം വെട്ടിക്കുറക്കല്‍; എലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് മെലിന്‍ഡ ഗേറ്റ്സ്

യു എസ് സഹായം വെട്ടിക്കുറക്കല്‍; എലോണ്‍ മസ്‌കിനെ വിമര്‍ശിച്ച് മെലിന്‍ഡ ഗേറ്റ്സ്
1722261127-muskfrenchgatescopy

വാഷിംഗ്ടണ്‍: എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപാര്‍ട്ട്മെന്റ് (ഡോഗ്) നടത്തിയ യു എസ് എയ്ഡ് വെട്ടിക്കുറക്കലിനെ വിമര്‍ശിച്ച് വ്യവസായി മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്സ്. യു എസ് സഹായം വെട്ടിക്കുറച്ചത് ലോകമെമ്പാടുമുള്ള കുടുംബങ്ങളെ സാരമായി ബാധിക്കുമെന്ന് ഗേറ്റ്സ് മുന്നറിയിപ്പ് നല്‍കി.

‘ഈ വെട്ടിക്കുറക്കലുകള്‍ കാരണം 1.6 കോടി സ്ത്രീകള്‍ക്ക് മാതൃ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകില്ല” ബില്‍ ഗേറ്റ്സിന്റെ ഭാര്യ കൂടിയായ മെലിന്‍ഡ പറഞ്ഞു. ‘സര്‍ക്കാര്‍ പിന്‍വാങ്ങിയാലും ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കഴിവുള്ളവര്‍ക്ക് ഏറ്റെടുക്കാം. പക്ഷേ സര്‍ക്കാറിന് സര്‍ക്കാരിന്റെതായ ഉത്തരവാദിത്തമുണ്ട്. തീര്‍ച്ചയായും സഹായം വര്‍ധിപ്പിക്കേണ്ട സാഹചര്യത്തിലാണ് യു എസ് സര്‍ക്കാര്‍ പിന്‍വാങ്ങുന്നത്. അടുത്ത വര്‍ഷം 1.7 കോടി മലേറിയ കേസുകള്‍ കൂടി ഉണ്ടാകുമെന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്’ അവര്‍ കൂട്ടിച്ചേര്‍ത്തു.

യു എസ് എയ്ഡ് ഫണ്ട് വര്‍ധിപ്പിക്കേണ്ട സാഹചര്യത്തെക്കുറിച്ചും അവര്‍ എടുത്തുപറഞ്ഞു. ‘ലോകമെമ്പാടുമുള്ള കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കാനും വാക്‌സീനുകള്‍ വിതരണം ചെയ്യാനും ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് വലിയ തോതിലുള്ള സര്‍ക്കാര്‍ ഫണ്ടിംഗ് ആവശ്യമാണ്. ഒരു യു എസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ