മെസ്സിയ്ക്ക് 21 മാസം തടവ്

0

ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സിക്ക് നികുതി വെട്ടിപ്പുകേസില്‍ തടവും പിഴയും. മെസ്സിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും ആണ് ശിക്ഷ. രണ്ടു പേര്‍ക്കും 21 മാസത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇരുവരും 20 ലക്ഷം യൂറോ പിഴയും ഒടുക്കണം. ബാര്‍സിലോണ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 53 ലക്ഷം ഡോളര്‍ ഇരുവരും ചേര്‍ന്നു വെട്ടിച്ചതായാണ് നികുതി വകുപ്പിന്‍റെ കേസ്. അതായത് ഏകദേശം മുപ്പതുകോടിയോളം രൂപ.

അപ്പീല്‍ അര്‍ഹതയുള്ളതിനാല്‍ ഇരുവര്‍ക്കും ജയിലില്‍ പോകേണ്ടി വരില്ല. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷയുള്ളതിനാലാണിത്. ബാര്‍സിലോണ പൗരത്വം നേടിയ കുടുംബമാണ് മെസ്സിയുടേത്. കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റ് ഫൈനലിലെ തോല്‍വിയെത്തുടർന്ന് രാജ്യാന്തര ഫുട്ബോളില്‍നിന്ന്  ലയണല്‍ മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മെസ്സിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ വിധി.  2006 മുതല്‍ 2009 വരെയുള്ള  കാലയളവില്‍ ടാക്സ് നിയമങ്ങള്‍ അനുസരിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാതെയുള്ള റിട്ടേണുകളാണ് ഇവർ സമര്‍പ്പിച്ചതെന്നാണ് കേസ്.