നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Share

പാലക്കാട്: നടൻ മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. തിരൂർ തെക്കൻകുറ്റൂർ പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനാണ് മോഹനകൃഷ്ണൻ. നാടക രംഗത്തുനിന്ന് സിനിമയിലേക്ക് കാലെടുത്തുവച്ച മോഹനകൃഷ്ണൻ സിനിമകളിലും ജനപ്രിയ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്‌തു.

സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പം മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചു. കാരുണ്യം, പൈതൃകം, ദേശാടനം, അയാൾ കഥയെഴുതുകയാണ്, തിളക്കം തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ച മോഹനകൃഷ്ണൻ കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ മുഖ്യ വേഷം ചെയ്‌തു. കൂടാതെ നിരവധി സീരിയലുകളിലും മോഹനകൃഷ്ണൻ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാരുണ്യം, ദേശാടനം എന്നീ ചിത്രങ്ങളിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ. മരുമക്കൾ: സമർജിത് (വഡോദര), ലക്ഷ്മി (അധ്യാപിക, എറണാകുളം). സഹോദരങ്ങൾ: ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പരേതനായ ജയപ്രകാശ്.

സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്