മലേഷ്യൻ വിമാനം കടലില്‍ തകർന്നു വീണു; ജിപിഎസ് തെളിവ് ഇതാ
നാലര വർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം തകർന്നു വീഴുന്നത് കണ്ടെന്ന് വെളിപ്പെടുത്തി ഇന്തൊനീഷ്യൻ മൽസ്യത്തൊഴിലാളി.
നാലര വർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം തകർന്നു വീഴുന്നത് കണ്ടെന്ന് വെളിപ്പെടുത്തി ഇന്തൊനീഷ്യൻ മൽസ്യത്തൊഴിലാളി.
42 കാരനായ മൽസ്യത്തൊഴിലാളി റുസ്‌ലി ഖുസ്മിൻ ആണ് ഈ വാദവുമായി രംഗത്ത് വന്നത്.
റുസ്‌ലിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഈ കാഴ്ച കണ്ടെന്നും ജിപിഎസിൽ ഈ സ്ഥലം രേഖപ്പെടുത്തിയെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.
വെസ്റ്റ് ക്വാലാലംപൂരിനു സമീപത്തെ മലാക്കാ കടലിടുക്ക് പ്രദേശത്താണ് വിമാനം തകർന്നു വീണത്. എംഎച്ച്370 വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ട തായ്‌ലൻഡിലെ ഫൂകെട്ട് ദ്വീപിനു സമീപത്താണ് ഈ പ്രദേശവും. വിമാനം തകർന്നു വീണ സ്ഥലത്തിന്റെ മാപ്പും മാധ്യമപ്രവർത്തകർക്ക് മുന്നിൽ റുസ്‌ലി കാണിച്ചു.
വിമാനം ആകാശത്തുവച്ചു തകർന്നോ അതോ കടലിലേക്കു വീണോ എന്ന ഔദ്യോഗികമായി അനുമാനത്തിലെത്താൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ ചെലവിട്ട് നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. കടലിന്നടിയിൽ നിന്നു വർഷങ്ങൾക്കു മുൻപേ കാണാതായ കപ്പലുകൾ പൊക്കിയെടുക്കുന്ന കമ്പനികൾ വരെ കിണഞ്ഞു പരിശ്രമിച്ചു. അത്യാധുനിക ഉപകരണങ്ങൾ വന്നു. പക്ഷേ കടലിന്റെ ആഴങ്ങൾ അതിനെയെല്ലാം നോക്കി നിഗൂഢമായി ചിരിച്ചു കൊണ്ടേയിരുന്നു. വിമാനത്തിന് എന്തു സംഭവിച്ചു എന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ നിഗൂഢതാ സിദ്ധാന്തങ്ങളും അനുമാനങ്ങളും ഉയർന്നുവന്നിരുന്നു.