പോണ്‍ ശേഖരം നശിപ്പിച്ചു; അച്ഛനും അമ്മയ്ക്കും എതിരെ കേസുമായി മകന്‍

പോണ്‍ ശേഖരം നശിപ്പിച്ചു; അച്ഛനും അമ്മയ്ക്കും എതിരെ കേസുമായി മകന്‍
XXX Adults only

മിഷിഗന്‍: 40 വയസ്സുകാരനായ യു.എസ് സ്വദേശി 20 ലക്ഷം രൂപയോളം വിലവരുന്ന പോണ്‍ ശേഖരം നശിപ്പിച്ചെന്ന് ആരോപിച്ച് മാതാപിതാക്കൾക്കെതിരെ കേസ് കൊടുത്തു. മിഷിഗനിലെ ഫെഡറല്‍ കോടതിയിലാണ് പരാതി നല്‍കിയത്. താന്‍ വര്‍ഷങ്ങളായി സൂക്ഷിച്ച് പോന്നിരുന്ന പോണ്‍ സിനിമകളുടെയും മാസികളുടെയും ശേഖരമാണ് മാതാപിതാക്കൾ നശിപ്പിച്ചതെന്ന് ഇയാൾ പരാതിയിൽ പറയുന്നു.
2016-ല്‍ മാതാപിതാക്കളുമായി താന്‍ പിരിഞ്ഞു കഴിയുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. എന്നാൽ പത്ത് മാസങ്ങൾക്ക് മുമ്പ് തന്‍റെ സമ്മതം ഇല്ലാതെ താൻ വീട്ടിലില്ലാത്ത സമയത്ത് മാതാപിതാക്കള്‍ വീട്ടിലെത്തി, താന്‍ 20 വര്‍ഷത്തോളമായി 12 പെട്ടികളിലായി സൂക്ഷിച്ച പോണ്‍ സിനിമകളുടെയും മാസികളുടെയും ശേഖരം ഇവര്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു എന്ന് ഇയാൾ പരാതിപ്പെട്ടു. മാതാപിതാക്കളില്‍ നിന്നും 60 ലക്ഷം രൂപയ്ക്കടുത്ത് നഷ്ടപരിഹാരവും മകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പ്രോസിക്യൂട്ടര്‍ ഇടപെട്ട് കേസെടുക്കാന്‍ വിസമ്മതം അറിയിച്ചിരുന്നു. ഇത് നശിപ്പിച്ചതിലൂടെ നിന്‍റെ ജീവിതം രക്ഷിച്ചു, വലിയ കാര്യമാണ് ഇതെന്നും, പോണ്‍ നിന്നെ കോക്കെയ്ന്‍ പോലെ പിടികൂടിയെന്നും പറയുന്ന അച്ഛന്റെ ഇ-മെയില്‍ സന്ദേശം തെളിവായി നല്‍കിയാണ് മകന്‍റെ പരാതി. നേരത്തെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോണ്‍ മാസികകളും ടേപ്പുകളും വിറ്റ സംഭവത്തില്‍ ആരോപണ വിധേയനാണ് മകന്‍.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ