മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

Share
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു. എസ് ശശിധരന്റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായിരുന്നു നടപടി.

കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്ന് വിജിലന്‍സ് എസ്പി ആയിരുന്ന എസ്. ശശിധരന്‍തന്നെ കേസ് അന്വേഷണം തുടര്‍ന്നും നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വെള്ളാപ്പള്ളിക്കൊപ്പം അഞ്ച് പ്രതികള്‍ കൂടിയാണ് കേസിലുള്ളത്.

2016ല്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാന്‍സ് കേസില്‍ അന്വേഷണം തുടങ്ങിയത്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോഫിനാന്‍സ് പദ്ധതിക്കായി കോടിക്കണക്കിന് രൂപയെടുക്കുകയും വിവിധ എസ്എന്‍ഡിപി ശാഖകള്‍ വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഈ പണം ഗുണഭോക്താക്കളില്‍ എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്.

Read more

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആർബിഐ. ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 50,

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

ന്യൂഡല്‍ഹി: 14 വര്‍ഷത്തിനിടെ ആദ്യമായി പാസ്പോര്‍ട്ട് ഫീസ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ പാസ്പോ

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിജെപി.രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രധാനമന്ത്